ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് നരേന്ദ്രമോഡിയുടെ പ്രശംസ

12.45 AM 12-06-2016
modi-us-congress
പി.പി.ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ വിവിധ മേഖലകളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ നല്‍കിയ വിലേയറിയ സംഭാവനകളെ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രശംസിച്ചു. മെയ് 8 ബുധനാഴ്ച യു.എസ്. കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മോഡിയുടെ ഈ പ്രശംസ. അമേരിക്കയെ ഇന്ത്യയുമായി ബന്ധിക്കുന്ന ഒരു പാലമായാണ് അമേരിക്കയില്‍ അധിവസിക്കുന്ന 3 മില്യണ്‍ ഇന്ത്യക്കാരെ വിശേഷിപ്പിച്ചത്.
അമേരിക്കയിലെ വന്‍കിട കമ്പനികളിലെ സി.ഇ.ഓ.മാര്‍, ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ദര്‍, ഡോക്ടര്‍മാര്‍, സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍മാര്‍ എന്നിവര്‍ ഇന്ത്യാക്കാരുടെ അഭിമാനമാണെന്ന് പറഞ്ഞെപ്പോള്‍ യു.എസ്. കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് മോഡിയെ അഭിവാദ്യം ചെയ്തു.
യോഗയുടെ പിതൃത്വം അവകാശപ്പെടുന്നില്ലെങ്കിലും, പ്രാചീനകാലം മുതല്‍ ഇന്ത്യനന്‍ സംസ്‌ക്കാരത്തിന്റെ അവിഭാജ്യഘടകമായി മാറിയ യോഗാ അമേരിക്കയിലെ 30 മില്യന്‍ ജനങ്ങള്‍ പരിശീലിക്കുന്നതായി മോഡി പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ നാലുപേരാണ് മോഡിക്ക് മുമ്പ് യു.എസ്. കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്തിട്ടുണ്ട്.(രാജീവ്ഗാന്ധി, പി.വി. നരസിംഹറാവു), അടല്‍ ബിഹാരി വാജ്‌പേയ്, മന്‍മോഹന്‍ സിംഗ്) മോഡിയുടെ പ്രസംഗം പ്രധാന അമേരിക്കന്‍ ടെലിവിഷനുകള്‍ ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു.