ഇന്ത്യന്‍ ഇ ടൂറിസ്റ്റ് വിസാ കാലാവധി 90 ദിവസം ആക്കുന്നു

08:34am 27/4/2016

ജോര്‍ജ് ജോണ്‍
Newsimg1_94582291
ഫ്രാങ്ക്ര്‍ട്ട്-ഡല്‍ഹി: ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവ് പ്രതീക്ഷിച്ച് കൊണ്ട് ഇന്ത്യ തങ്ങളുടെ ഇ ടൂറിസ്റ്റ് വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ ആര്‍.കെ ഭട്‌­നാകര്‍ അറിയിച്ചു. ദുബായില്‍ വച്ച് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ 12 ഭാഷകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയില്‍ ഏഴാമതും ലോകത്ത് 15ാം സ്ഥാനവുമാണ് ഇന്ത്യയുടെ ടൂറിസം ഭുപടത്തിലെ സ്ഥാനം. വിനോദ സഞ്ചാരം മെഡിക്കല്‍ ടൂറിസം, വിദ്യാഭ്യാസം എന്നിവയാണ് പ്രധാനമായും ഇന്ത്യയിലേക്ക് സഞ്ചാരികളെ ആശ്രയിക്കുന്നത്. വരുന്ന ഏതാനും മാസത്തിനുള്ളില്‍ രാജ്യത്തെ 16 അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും ഓണ്‍ലൈന്‍ വിസാ സംവിധാനം വഴി പ്രവേശിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകും. ഇതോടെ 150 ഓളം രാജ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഡോ ആര്‍.കെ ഭട്‌­നാകര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഇ വിസാ കാലാവധി 90 ദിവസമായി ഉയര്‍ത്തണമെന്നത് ജര്‍മനിയിലെ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റരന്മാരുടെ ഒരു പ്രധാന ആവശ്യമായിരുന്നു.