നീരാ ടാണ്ടന്‍ – ഹില്ലരി പ്രസിഡന്റായാല്‍ ക്യാബിനറ്റില്‍ ഇടം കണ്ടെത്താന്‍ സാധ്യത

08:33am 27/4/2016

പി.പി.ചെറിയാന്‍
Newsimg1_81667817
ന്യൂയോര്‍ക്ക്: കഴിഞ്ഞ 14 വര്‍ഷമായി ക്ലിന്റനു വേണ്ടി പ്രവര്‍ത്തിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജ നീരാ ടാണ്ടൻ ഹില്ലരി ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ക്യാബിനിറ്റി അംഗമാകുന്നതിന് സാധ്യത ഉള്ളതായി ക്ലിന്റന്‍ തിരഞ്ഞെടുപ്പു പ്രചരണത്തിന് നേതൃത്വം നല്‍കുന്ന ജോണ്‍ പൊഡസ്റ്റ സൂചന നല്‍കി.

ന്യൂയോര്‍ക്കില്‍ ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഓഫീസില്‍ നിന്നും ഇറങ്ങിവന്ന് പുറത്തു കാത്തുനിന്നിരുന്ന ഇന്ത്യന്‍- അമേരിക്കന്‍ വംശജരെ അഭിസംബോധന ചെയ്യവെയാണ് പൊഡസ്റ്റ ഈ വിവരം വെളിെേപ്പടുത്തിയത്.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പായി ഹില്ലരിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ധന സമാഹരണം നടത്തുവാന്‍ ഏപ്രില്‍ 24 ഞായറാഴ്ച മേരിലാന്റ് സംസ്ഥാനത്തെ ജര്‍മ്മന്‍ ടൗണില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ ലഞ്ചിയോണ്‍ ജോണ്‍ പൊഡസ്റ്റ വിളിച്ചുചേര്‍ത്തിരുന്നു. നീരാ ടാണ്ടൻ ഈ മീറ്റിലെ കീനോട്ട് പ്രാംഗീകയായിരുന്നു.

ഹില്ലരി ക്ലിന്റന്‍ രൂപീകരിക്കുന്ന കാബനറ്റില്‍ എല്ലാവര്‍ക്കും പ്രാധിനിധ്യം ലഭിക്കുമെന്നും, ചുരുങ്ങിയത് ഒരു ഇന്ത്യന്‍ വംശജനെങ്കിലും കാമ്പനറ്റില്‍ ഉണ്ടായിരിക്കുമെന്ന് പത്രപ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി ജോണ്‍ പൊഡസ്റ്റ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് 1976 ല്‍ ജനിച്ച നീരാ ടാണ്ടൻ യെല്‍ ലൊ സ്‌ക്കൂളില്‍ നിന്നും 1996 ല്‍ ബിരുദം നേടി.

തുടര്‍ന്ന് കാപിറ്റല്‍ ഹില്ലില്‍ ഡൊമസ്റ്റിക്ക് പോളിസിയിലും, തുടര്‍ന്ന് ബില്‍ ക്ലിന്റന്റെ കൂടെ ന്യൂ എനര്‍ജി പോളിസി, ഹെല്‍ത്ത് കെയര്‍ റീഫോംസിലും പ്രവര്‍ത്തിച്ചു. 2008 ല്‍ ഹില്ലരിയുടെ തിരഞ്ഞെടുപ്പു നയ രൂപീകരണ കമ്മിറ്റിയിലും നീരാ പ്രവര്‍ത്തിച്ചിരുന്നു.