ലോകമലയാളി കൗണ്‍സില്‍ ന്യൂജേഴ്‌­സി പ്രോവിന്‌സിനു പുതിയ സാരഥികള്‍

08:32am 27/4/2016

– ­ജിനേഷ് തമ്പി
Newsimg1_38494209 (1)
ന്യൂജേഴ്‌­സി:ലോകമലയാളി കൗണ്‍സില്‍ ന്യൂജേഴ്‌­സി പ്രോവിന്‍സ് 2016- ­2018 ലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടു­ത്തു.

കഴിഞ്ഞദിവസം ന്യൂജേഴ്‌­സിയിലെ എഡിസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡി യോഗത്തിനും അതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിനും ശേഷം ആണ് പുതിയ നേതൃനിരയെ ഐകകണ്‌­ഠ്യേന തെരഞ്ഞെടുത്തത്.

സോമന്‍ ജോണ്‍ തോമസ്­, ഡോ. ജോര്‍ജ് ജേക്കബ് എന്നിവര്‍ തിരഞ്ഞെടുപ്പ്­ നടപടിക്രമങ്ങള്‍ കൃത്യണ്ടതയോടെ നിറവേറ്റുന്നതിനു നേതൃത്വം നല്‍കി
തങ്കമണി അരവിന്ദനെ പ്രസിഡന്റായും, തോമസ് മൊട്ടക്കല്‍
ചെയര്‍മാന്‍, ഡോ ഗോപിനാഥന്‍ നായര്‍, ഡോ. എലിസബത്ത് മാമന്‍ പ്രസാദ്­ എന്നിവരെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു.

നേതൃനിരയില്‍ നിയോഗിക്കപെട്ട മറ്റ് ഭാരവാഹികള്‍ സുധീര്‍ !നമ്പ്യാര്‍ (വൈസ് പ്രസിഡന്റ്), ഡോ.സോഫി വില്‍സണ്‍ (വൈസ് പ്രസിഡന്റ്), പിന്റോ ചാക്കോ (സെക്രട്ടറി), ജിനേഷ് തമ്പി (ജോയിന്റ് സെക്രട്ടറി), ശോഭ ജേക്കബ്­ (ട്രഷറര്‍), വിദ്യ കിഷോര്‍ (വുമണ്‍ ഫോറം പ്രസിഡന്റ്­), ഷൈനി രാജു (വുമണ്‍ ഫോറം സെക്രട്ടറി),ജോജി തോമസ്­ (യൂത്ത് ഫോറം പ്രസിഡന്റ്­), ആനി ലിബു (പബ്ലിക് റിലേഷന്‍ ഓഫീസര്‍), ഡോ രുഗ്മിണി പദ്മകുമാര്‍ (എക്‌സിക്യൂട്ടീവ് മെമ്പര്‍ ചാരിറ്റി പ്രസിഡന്റ്­) എന്നിവരാണ്­

അഡൈ്വസറി ബോര്‍ഡ്­ അംഗങ്ങളായി മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ ഡോ. ജോര്‍ജ് ജേക്കബ്, അലക്‌­സ് വിളനിലം കോശി, ആന്‍ഡു പാപ്പച്ചന്‍,സോമന്‍ ജോണ്‍ തോമസ് , ഷീല ശ്രീകുമാര്‍ ,തോമസ്­ .വി.ജേക്കബ്­ , ജോണ്‍ സക്കറിയ എന്നിവര്‍ സ്ഥാനം ഏറ്റു. എക്‌സിക്യൂട്ടീവ് ചെയര്‍ അംഗങ്ങള്‍ അനില്‍ പുത്തന്‍ചിറ, അജിത്­ കുമാര്‍ ഹരിഹരന്‍,ജിനു അലക്‌സ്­ എന്നിവരാണ്­.

പുതിയ ഭരണ സമിതി അംഗങ്ങള്‍ എല്ലാവരും സത്യ പ്രതിഞ്ഞ ചെയ്തു ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു.

പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രോഗ്രാം കണ്‍വീനര്‍ ഡോ രുഗ്മിണി പദ്മകുമാര്‍ ആണ് സ്വാഗത പ്രസംഗം നടത്തിയത് . പ്രസിഡന്റ്­ തങ്കമണി അരവിന്ദന്‍ പുതിയ ഭാരവാഹികളെ എല്ലാവരെയും അനുമോദിച്ചു സംസാരിച്ചു. സെക്രട്ടറി പിന്റോ ചാക്കോ വാര്‍ഷിക റിപ്പോര്‍ട്ട്­ തദവസരത്തില്‍ സദസിനു മുന്‍പാകെ സമര്‍പ്പിച്ചു. ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, വൈസ് ചെയര്‍മാന്‍ ഡോ .ഗോപിനാഥന്‍ നായര്‍, ലോകമലയാളി കൗണ്‍സില്‍ സ്ഥാപകനേതാവ് ആന്‍ഡു പാപ്പച്ചന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

പരിപാടികളുടെ ഭാഗമായി മുന്‍ വര്‍ഷത്തിലെ എല്ലാ ഭാരവാഹികളെയും ആദരിക്കുകയുണ്ടായി. ന്യൂജേഴ്‌­സി , ന്യൂ യോര്‍ക്ക്­ ആസ്ഥാനമാക്കിയുള്ള എല്ലാ പ്രമുഖ സംഘടന നേതാക്കളും ചടങ്ങില്‍ സജീവ സാന്നിധ്യം അറിയിച്ചു. വിഷു ആഘോഷങ്ങളുടെ നിറവില്‍ എല്ലാവരും കേരള തനിമയുള്ള വസ്ത്രം ധരിച്ചു വന്നത് കണ്ണുകള്‍ക്ക്­ ഇമ്പമേറിയ കാഴ്ചയായി. കേരള ശൈലിയില്‍ ഇല ഇട്ട് പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ സദ്യയും സംഘാടകര്‍ അണി നിരത്തിയിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക്­ മത്സരിക്കുന്ന മലയാളി സ്ഥാനാര്‍ഥി പീറ്റര്‍ ജേക്കബ്­ ചടങ്ങില്‍ പങ്കെടുത്ത് മാറ്റ് കൂട്ടി

ഫിലിപ്പ് മാരറ്റ് വോട്ട് ഓഫ് താങ്ക്‌സ് നല്കി പരിപാടിയുടെ വന്‍വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തന്റെയും സംഘടനയുടെയും പേരില്‍ നന്ദി അറിയിച്ചു