ഇന്ത്യയില്‍ നടത്താനിരുന്ന വ്യാപാര പ്രദര്‍ശനം പാകിസ്താന്‍ റദ്ദാക്കി

09:10 AM 25/09/2016
download (1)
ഇസ്ലാമാബാദ്/ ന്യൂഡല്‍ഹി: അടുത്ത മാസം ഡല്‍ഹിയില്‍ നടത്താനിരുന്ന വ്യാപാരപ്രദര്‍ശനം പാകിസ്താന്‍ നിര്‍ത്തിവെച്ചു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം വഷളായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പാകിസ്താന്‍െറ വ്യാപാര വികസന അതോറിറ്റി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരമൊരു പരിപാടിക്ക് യോജിച്ച സാഹചര്യമല്ല ഇപ്പോഴെന്ന് ഡല്‍ഹിയിലെ പാക് ഹൈകമീഷണറും പ്രതികരിച്ചു. പാകിസ്താന്‍െറ പരിപാടികളോട് തീവ്ര വലതുപക്ഷ സംഘടനകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് മുമ്പ് നമ്മള്‍ കണ്ടതാണ്. പാക് കലാകാരന്മാര്‍ക്കെതിരായ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുടെ നീക്കം ഇത്തരത്തിലുള്ളതാണ് -ഹൈകമീഷണര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പ്രദര്‍ശനം നടത്തുന്നത്.