ഇന്ത്യയുടെ അവകാശവാദം നിഷേധിച്ച് പാക്കിസ്ഥാന്‍.

06:31 pm 29/9/2016
download (3)
ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ക്കുനേരെ മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം നിഷേധിച്ച് പാക്കിസ്ഥാന്‍. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതെന്നും ഇന്ത്യയുടെ സൈനിക നടപടിയെ അപലപിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.
തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നത് ബലഹീനതയയായി കരുതരുതെന്നും ഷെരീഫ് പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സംരക്ഷണത്തിനും പ്രതിരോധത്തിനും പാക് സൈന്യം സുസജ്ജമാണെന്നും നവാസ് ഷെരീഫ് പറഞ്ഞു. പാക് മാധ്യമങ്ങളോടാണ് നവാസ് ഷെരീഫ് പ്രതികരിച്ചത്.
അതിര്‍ത്തികടന്നുള്ള മിന്നലാക്രമണം നടത്തിയെന്ന രീതിയില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ച് സത്യത്തെ വളച്ചൊടിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് പാക് മാധ്യമങ്ങളുടെ വാദം. പാക് മണ്ണില്‍ ഇത്തരമൊരു അക്രമണമുണ്ടായിരുന്നെങ്കില്‍ ശക്തമായി തിരച്ചടിച്ചേനെ എന്നും പുാക് മാധ്യമങ്ങള്‍ പറയുന്നു.
പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഇന്നലെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയച്ചതിനു പിന്നാലെയാണ് നവാസ് ഷെരീഫിന്റെ പ്രതികരണം.