ന്യൂ ജെഴ്​സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ ഇടിച്ച്​ കയറി

08:34 pm 29/9/2016
download (4)

വാഷിങ്​ടൺ: അമേരിക്കയിലെ ന്യൂ ജെഴ്​സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ ഇടിച്ച്​ കയറി. ന്യൂയോർക്കിൽ നിന്നും ഏഴ്​ മൈൽ അകലെയുള്ള ന്യൂജെഴ്സിയിലെ​ ഹൊബോക്കെൻ റെയിൽവെ സ്​റ്റേഷനിലാണ്​ അപകടം.

സംഭവത്തിൽ 100ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റെയിൽവെ സ്​റ്റേഷ​െൻറ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ട്​. അപകടത്തിൽപെട്ട ട്രെയിൻ പൂർണമായും പാളത്തിൽ നിന്നും പുറത്തേക്ക്​ കടന്ന്​ വരികയായിരുന്നു.

വെള്ളം ഇരച്ചു കയറുന്നതു പോലെ ട്രെയിൻ വരുന്നതു കണ്ട്​ ജനങ്ങൾ മുകൾഭാഗത്തേക്ക്​ ഒാടി കയറി രക്ഷപ്പെടുകയായിരുന്നെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു​. അപകടത്തെ തുടർന്ന്​ ഹൊബോക്കെനിലേക്കുള്ള ട്രെയിൻ സർവീസ്​ നിർത്തിവെച്ചിട്ടുണ്ട്​.