ചിക്കാഗോയിലെ അദ്ധ്യാപകര്‍ ഒക്ടോബര്‍ 11 മുതല്‍ പണിമുടക്കിലേക്ക്

08:40 pm 29/9/2016

– പി. പി. ചെറിയാന്‍
Newsimg1_96598799
ചിക്കാഗൊ: ചിക്കാഗൊയിലെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ ചിക്കോഗൊ ടീച്ചേഴ്‌­സ് യൂണിയന്‍ ഒക്ടോബര്‍ 11 മുതല്‍ ക്ലാസുകള്‍ ബഹിഷ്­കരിച്ച് പണിമുടക്കിനിറങ്ങും.

സി. റ്റി. യു യൂണിയന്‍ നേതാക്കള്‍ യോഗം ചേര്‍ന്ന് ഐക്യകണ്‌­ഠേന അംഗീകരിച്ച പ്രമേയം അദ്ധ്യാപകരോട് സമരത്തിന് തയ്യാറാകാന്‍ നിര്‍ദ്ദേശം നല്‍കി.

ഇല്ലിനോയ്‌­സ് സംസ്ഥാന നിയമത്തിന് വിധേയമായി പത്ത് ദിവസത്തിന് മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് യൂണിയന്റെ തീരുമാനം.

ചിക്കാഗൊ പബ്ലിക്ക് സ്­കൂള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അദ്ധ്യാപകര്‍ പണിമുടക്കാവാനെടുത്ത തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ചൂണ്ടികാണിക്കുന്നു.

30000 അദ്ധ്യാപകര്‍. അനദ്ധ്യാപകര്‍ ഉള്‍പ്പെടുന്ന യൂണിയന്‍ പണിമുടക്കിലേക്ക്് നീങ്ങുന്നത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളേയും, മാതാപിതാക്കളേയുമ അസ്വസ്ഥരാക്കിയിട്ടുണ്ട്.

ശമ്പള വര്‍ദ്ധനയും, തൊഴില്‍ സുരക്ഷിതത്വവും ഉറപ്പിക്കുന്നതിന് സി. പി. എന്‍, സി. റ്റി. യും തമ്മിലുള്ള കരാറര്‍ പുതുക്കി നിശ്ചയിക്ക്ുമെന്ന് ആവശ്യപ്പെട്ട് സൂചന പണിമുടക്കും, പിക്കറ്റിങ്ങും നടത്തിയിരുന്നെങ്കിലും അധികൃതര്‍ ഇതുവരെ വഴങ്ങാത്തതാണ് അദ്ധ്യാപകരെ പ്രകോപിപ്പിച്ചത്. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനിലും നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണിമുടക്ക് ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്.