ഇന്ത്യൻ ഐ.ടി യെ അമേരിക്ക തള്ളിയെങ്കിലും യൂറോപ്പ് സ്വീകരിക്കുന്നു.

05:50 pm 22/2/2017

download (3)
ബ്രസൽസ്​​: എച്ച്​–1ബി വിസയുടെ കാര്യത്തിലുൾപ്പടെ ഇന്ത്യൻ ഐ.ടി മേഖലക്ക്​ തിരിച്ചടിയായേക്കാവുന്ന നടപടികളുമായി അമേരിക്ക മുന്നോട്ട്​ പോവുമ്പോഴും രാജ്യത്തിന്​​ അനുകൂലമായ നടപടികൾ സ്വീകരിക്കുകയാണ്​ യൂറോപ്പ്​. കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ തയാറാണെന്നാണ്​ യൂറോപ്യൻ യൂണിയൻ അറിയിച്ചു.

അമേരിക്കൻ പ്രസിഡൻറ്​ ​ഡോണാൾഡ്​ ട്രംപി​െൻറ നയം യൂറോപ്പിനും തിരിച്ചടിയാണ്​. എങ്കിലും കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ യൂറോപ്പിന്​ കഴിയും. വിദഗ്​ധരായ ​െഎ.ടി പ്രൊഫഷണലുകളാണ്​ ഇന്ത്യയിലുള്ളതെന്നു ഇ.യു പ്രതിനിധി ഡേവിഡ്​ മക്​ലിസ്​റ്റർ പറഞ്ഞു.

നേരത്തെ, ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കരാറിൽ ഇ.യു ഒപ്പു വെച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കൂടതൽ നടപടികളുമായി യൂറോപ്യൻ യൂണിയൻ മുന്നോട്ട്​ പോവുന്നത്​