തന്റെ പേര്​ വലിച്ചിഴച്ചതിൽ വല്ലാത്ത വേദനയുണ്ടെന്ന്​ : സിദ്ധാർഥ്​ ഭരതൻ

05:55 pm 22/2/2017
download (4)

കോഴിക്കോട്​: നടിയെ തട്ടികൊണ്ട്​ പോയ സംഭവുമായി ബന്ധപ്പെടുത്തി തന്റെ പേര്​ വലിച്ചിഴച്ചതിൽ വല്ലാത്ത വേദനയുണ്ടെന്ന്​ നടനും സംവിധായകനുമായ സിദ്ധാർഥ്​ ഭരതൻ. ഇത്തരത്തിൽ വ്യാജ വാർത്ത വന്നതി​െൻറ ആഘാതത്തിൽ നിന്ന്​ ഇനിയും മുക്​തമായിട്ടില്ല. പിന്നീട്​ വിശദമായ പ്രതികരണം നടത്തുമെന്ന്​ ഒരു ഒാൺലൈൻ ​മാധ്യമത്തിന്​​ നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ്​ ഭരതൻ പറഞ്ഞു.

നടിയെ തട്ടികൊണ്ട്​ പോയ സംഭവത്തിലെ പ്രതികളിലൊരാളെ യുവ നട​െൻറ കാക്കാനാ​െട്ട ഫ്ലാറ്റിൽ നിന്ന്​ അറസ്​റ്റ്​ ചെയ്​തതായുള്ള വാർത്തകൾ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പ്രതികരണവുമായി സിദ്ധാർഥ്​ ഭരതൻ രംഗത്തെത്തിയത്​.

അതേ സമയം തനിക്കെതിരെ വന്ന വാർത്തകൾക്കെതിരെ നടൻ ദിലീപ്​ രൂക്ഷമായ ഭാഷയിലാണ്​ പ്രതികരിച്ചത്​​. തന്നെ മഫ്​തിയിലോ യൂണിഫോമിലോ ഒരു ​പൊലീസുകാരനും ചോദ്യം ചെയ്​തിട്ടില്ല. ചോദ്യം ചെയ്​ത നടനാരെന്ന്​ വാർത്തകൾ നൽകിയ മാധ്യമങ്ങൾ വെളിപ്പെടുത്തണം. തനിക്കെതിരെ സിനിമക്കകത്തും പുറത്തും ഗൂഢാലോചന നടക്കുന്നുണ്ടെന്നും ദിലീപ്​ പറഞ്ഞു. സോഷ്യൽ മീഡിയുടെ ഇത്തരം പ്രതികരണങ്ങൾക്കെതിരെ ഫേസ്​ബുക്കിലൂടെ നടനും സംവിധായകനുമായ മുരളി ഗോപിയും രംഗത്തെത്തി.