ഇന്ത്യൻ സൈന്യത്തിന്റെ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്‌ഥാൻ

02.08 am 31/10/2016
Pak_Army_301016
ഇസ്ലമാബാദ്: വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ നാലു ഗ്രാമീണർക്ക് പരിക്കേറ്റതായി പാക്കിസ്‌ഥാൻ. ഹരാപുർ, ചുപ്രാർ, പുക്ലിയാൻ, ഷകാർഘഡ് എന്നീ സൈനിക പോസ്റ്റുകൾക്കു നേരെയാണ് ഇന്ത്യൻ സേന വെടിയുതിർത്തതെന്ന് പാക് സൈന്യം പറയുന്നു. പാക് സൈനികരെ വധിച്ചതായുള്ള ഇന്ത്യയുടെ അവകാശവാദം ശരിയല്ല. കാഷ്മീർ പ്രശ്നത്തിൽനിന്നും ലോകശ്രദ്ധ തിരിക്കുന്നതിനാണ് ഇന്ത്യ അപവാദ പ്രചരണം നടത്തുന്നതെന്നും പാക് സൈന്യം പറയുന്നു. ഇന്ത്യ അതിർത്തിയിൽ പ്രകോപനമില്ലാതെ നടത്തുന്ന വെടിവയ്പിനെ പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ചതായും സൈന്യം പ്രസ്താവനയിൽ അറിയിച്ചു.