05:06 pm 28/11/2016
മൊഹാലി: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 417 റൺസിന് പുറത്തായി. മൽസരത്തിൽ രവീന്ദ്ര ജഡേജക്ക് സെഞ്ചുറി നഷ്ടമായി. ജഡേജ 90 റൺസിന് പുറത്താവുകയായിരുന്നു. നേരത്തെ ഇംഗള്ണ്ട് ഒന്നാം ഇന്നിങിസിൽ 283 റൺസിന് പുറത്തായിരുന്നു. ഇതോടു കൂടി ഇന്ത്യക്ക് 134 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡായി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ളണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 17 റൺസ് എന്ന നിലയിലാണ്.
കോഹ് ലിക്കൊപ്പം ചേര്‍ന്ന് 48 റണ്‍സും രവീന്ദ്ര ജദേജയെ കൂടെക്കൂട്ടി 67 റണ്‍സും കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ ഇന്നിങ്സ് ലീഡിനരികിലത്തെിച്ച അശ്വിന്‍, മനോഹരമായി ബാറ്റുവീശി അര്‍ധസെഞ്ച്വറിയും (72 റൺസ്) മൊഹാലിയില്‍ കുറിച്ചു. 82 പന്തുകളില്‍നിന്ന് എട്ടു ബൗണ്ടറികള്‍ നേടിയാണ് അശ്വിന്‍ തന്‍െറ അര്‍ധശതകം നേടിയത്. കോലിയുടെയും, ജഡേജയുടെയും, അശ്വിെൻറയും രക്ഷപ്രവർത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.