ഇന്ത്യ-പാക് ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടന്‍ ആശങ്കപ്പെട്ടിരുന്നു

09.54 AM 07-07-2016
nukes
ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ 2001ല്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടന്‍ ആശങ്കപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടനൊപ്പം അമേരിക്കയും ഇക്കാര്യത്തില്‍ ആശങ്കാകുലരായിരുന്നു. 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധം ഉലഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുമോയെന്ന് ബ്രിട്ടനും അമേരിക്കയും ആശങ്കപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2003ലെ ഇറാക്ക് യുദ്ധവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനു മുന്നില്‍ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ-പാക് ആണവ യുദ്ധം ഉണ്ടാകാതിരിക്കാന്‍ ബ്രിട്ടന്‍ അനുനയ ശ്രമങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.