ഇന്ത്യ പ്രസ്സ് ക്ലബ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്റര്‍: ലൗലി ശങ്കര്‍ പ്രസിഡന്റ്

08:36am 26/4/2016
Newsimg1_1922451
കാനഡ: ടൊറന്റോ കേന്ദ്രം ആക്കി ‘ഇന്‍ഡോ പ്രെസ്സ് ക്ലബ് നോര്‍ത്ത് അമേരിക്ക’യുടെ (IPCNA ) പുതിയ ചാപ്റ്റര്‍ നിലവില്‍ വന്നു. ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഔദ്യോഗിക അനുമതി IPCNA അഡവൈസറി ബോര്‍ഡ് ചെയര്‍ താജ് മാത്യു പുതിയ കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഉത്തരവ് ആയി. അമേരിക്കയിലെയും കാനഡയിലെയും മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കജഇചഅ ­യുടെ പ്രവര്‍ത്തനങ്ങള്‍ കാനഡയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചാപ്റ്റര്‍ നിലവില്‍ വന്നത്.

നാല് ദശാബ്ദ കാലമായി മലയാള മാധ്യമ രംഗത്ത് വളരെയധികം സംഭാവനകള്‍ നല്‍കി വരുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ടൊറന്റോയിലും കാനഡയിലെ മറ്റു പ്രോവിന്‍സുകളിലും ഉണ്ട്. ഇവരുടെ ഉന്നമനവും സുഗമമായ മാധ്യമ പ്രവര്‍ത്തനവും ഉറപ്പു വരുത്തുകയാണ് സംഘടനയുടെ ലക്ഷ്യം. ചാപ്റ്റര്‍ രൂപീകരണത്തിനായി ശനിയാഴ്ച കൂടിയ യോഗം ലൗലി ശങ്കറിനെ പ്രസിഡണ്ട്­ ആയും ബോബി എബ്രഹാമിനെ സെക്രട്ടറിയായും, ബേബി ലൂകോസ് കോട്ടൂറിനെ ട്രെഷറര്‍ ആയും തിരഞ്ഞെടുത്തതായി പ്രഘ്യാപിച്ചു.

2006­ല്‍ നിലവില്‍ വന്ന കജഇചഅ യുടെ വിവിധ ചാപ്റ്ററുകള്‍ കേന്ദ്രീകരിച്ചു നിരവധി കോണ്‍ഫറന്‍സുകളും പഠന ശിബിരങ്ങളും ഇതിനോടകം സംഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മലയാള മാധ്യമ രംഗത്തെ ഏറ്റവും വലിയതും പ്രശസ്തി ആര്‍ജ്ജിചതുമായ “മാധ്യമ ശ്രീ” പുരസ്കാരം കജഇചഅ ­യ്ക്കാണ് ലഭിച്ചിട്ടുള്ളത്. മാധ്യമ രംഗത്തെ കുലപതികള്‍ ആയ ജൂറി അംഗങ്ങള്‍ നല്‍കിയിട്ടുള്ള ഈ അവാര്‍ഡ് വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തില്‍ സംഘടനയ്ക്ക് ലഭിച്ച അംഗീകാരം കൂടി ആണ്.

പുതിയ കമ്മിറ്റി അംഗങ്ങള്‍ക്ക് കജഇചഅ നാഷണല്‍ പ്രസിഡണ്ട് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ജോര്‍ജ് കടാപ്പുറം, ട്രെഷറര്‍, രാജു പള്ളത്ത്, വൈസ് പ്രസിഡന്റ്­, മറ്റു ഭാരവാഹികള്‍ എന്നിവര്‍ എല്ലാവിധ സാഹായ സഹകരണങ്ങളും ഉറപ്പു നല്‍കുകയും പുതിയ ചാപ്റ്ററിന്റെ വളര്‍ച്ചയ്ക്കും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു.

കാനഡയിലെ ഏക മലയാളം കുടുംബ മാസിക ആയ “മാറ്റൊലി”, മലയാള ഭാഷാ പഠനം ലക്ഷ്യമിട്ട് കുട്ടികള്‍ക്കായുള്ള മാസിക “കുഞ്ഞാറ്റ”, ഡിജിറ്റല്‍ പത്രമായ “മാറ്റൊലി.കോം” മിന്റെയും ഉടമയും, പ്രധാന പത്രാധിപയും, വിശ്വ സാഹിത്യ കൃതികളുടെ (ഷെസ്പീയര്‍ ) വിവര്‍ത്തകയും കൂടി ആണ് ലൗലി ശങ്കര്‍. നിരവധി വര്‍ഷത്തെ അധ്യാപന പരിചയവും ഇവര്‍ കൈവരിച്ചിട്ടുണ്ട്. നിരവധി മാധ്യമങ്ങളില്‍ കണ്ടന്റ് റൈട്ടറും, മലയാള പഠനം പ്രവാസ ജീവിതത്തില്‍ സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തകനും ആണ് സെക്രടറി ബോബി എബ്രഹാം.

നിരവധി മലയാളം മാധ്യമങ്ങളില്‍ രാഷ്ട്രീയ നിരൂപകന്‍, ഫോട്ടോ ഗ്രാഫിക് ന്യൂസ്­ റൈറ്റര്‍ എന്നീ നിലകളില്‍ ബോബി കൊട്ടൂരും പ്രവര്‍ത്തിച്ചു വരുന്നു. പുതിയ സംഘടന മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഒരു പുതിയ കാല്‍വയ്പ്പും മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് ഒരു പുതിയ ഉണര്‍വും ആവേശവും കൂട്ടായ്മയും പകര്‍ന്നു നല്‍കാന്‍ സഹായകമാകും എന്നും പ്രസിഡണ്ട് ലൗലി ശങ്കര്‍ അഭിപ്രായപ്പെട്ടു. പ്രസ്സ് ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടന തീയതി പിന്നീട് അറിയിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

തയ്യാറാക്കിയത്: ലൗലി ശങ്കര്‍ (IPCNA)