ജെ.എന്‍.യു: ഉമര്‍ ഖാലിദിന് സസ്‌പെന്‍ഷന്‍, കനയ്യക്ക് 10000 രൂപ പിഴ

08:36am 25/04/2016
download
ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുമായി ജെ.എന്‍.യു. ഉമര്‍ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുകയും 20,000രൂപ പിഴയും ചുമത്തി. വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനും 10,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മുജീബ് ഗാട്ടൂ, അനിബര്‍ ഭട്ടാചാര്യ എന്നിവരടക്കം 14 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലേക്ക് ക്യാമ്പസില്‍നിന്നു പുറത്താക്കി. അശുതോഷിന് ജെ.എന്‍.യു. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അച്ചടക്ക സമിതിയാണ് നടപടി സ്വീകരിച്ചത്.