ട്രംപിന്റെ കുതിപ്പു തടയിടാന്‍ ക്രൂസും കേസിക്കും കൈകോര്‍ക്കുന്നു

08:40am 26/4/2016
– പി.പി.ചെറിയാന്‍
Newsimg1_50230847
ഇന്ത്യാന: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നോമിനേഷന്‍ ലഭിക്കുന്നതിന് ട്രംപ് നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് തടയിടുന്നതിന് ടെഡ് ക്രൂസും ജോണ്‍ കെയ്‌സും ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കണമെങ്കില്‍ ട്രംപിനെ മാറ്റി നിര്‍ത്തുന്നത് ആവശ്യമാണെന്ന് ടെഡ് ക്രൂസിന്റെ പ്രചരണത്തിനു ചുക്കാന്‍ പിടിക്കുന്ന മാനേജര്‍ ജെഫ് റോബ് പറഞ്ഞു. അടുത്ത നടക്കുന്ന ഇന്ത്യാന തിരഞ്ഞെടുപ്പില്‍ ടെഡ് ക്രൂസും, ഒറിഗണ്‍, ന്യുമെക്‌സിക്കൊ തിരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ ജോണ്‍ കെയ്‌സും ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ത്യാനയില്‍ നിന്നുളള ഡെലിഗേറ്റുകളെ കെയ്‌സിന് ലഭിക്കുമെന്ന് ഉറപ്പാണ്. കെയ്‌സിന്റെ മാനേജര്‍ ജോണ്‍ വീവര്‍ പറഞ്ഞു. ടെഡ് ക്രൂസും ഇവിടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയാല്‍ ട്രംമ്പിനെ ഇവിടെ തടയിടാനാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ടെസ് ക്രൂസ് ജോണ്‍ കെയ്‌സിനെ ‘സ്‌പോയ് ലര്‍’ എന്ന വിളിച്ച ആക്ഷേപിച്ചിട്ടുണ്ട് അതേസമയം കെയ്‌സ് ടെഡ് ക്രൂസിനെ സെനറ്റര്‍ സ്­മിയര്‍ എന്നു വിളിച്ചാക്ഷേപിച്ചിട്ടുണ്ട്. ഇതെല്ലാം മറന്ന് കൊകോര്‍ക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാവിയെ കരുതിയാണെന്നും ഇരുവരും പറയുന്നു.

1237 ഡലിഗേറ്റുകള്‍ ലഭിക്കുന്നതിന് ട്രംമ്പിനോ ടെഡ് ക്രൂസിനോ സാധ്യതയില്ല. ട്രംമ്പിനെ തടയിടുന്നതിന് പാര്‍ട്ടി അരയുംതലയും മുറുക്കി രംഗത്തെത്തിയാലും സാധാരണ വോട്ടറന്മാരുടെ പിന്തുണ ട്രംമ്പിന് കൂടി വരുന്നു എന്നത് വിരോധാഭാസമായി തോന്നുന്നു.