ഇന്റര്‍നാഷനല്‍ പീസ് ഡേ ആഘോഷങ്ങള്‍

12:07 pm 23/9/2016

പി. പി. ചെറിയാന്‍
unnamed

ഡാലസ് : ഇന്റര്‍നാഷനല്‍ ‘പീസ് ഡേ’യോടനുബന്ധിച്ച് കഴിഞ്ഞ നാലു ദിവസമായി ഡാലസില്‍ നടന്ന ആഘോഷ പരിപാടികള്‍ സമാപിച്ചു. സെപ്റ്റംബര്‍ 16 വെളളിയാഴ്ച ഡാലസ് മേയര്‍ മൈക്ക് റോളിംഗ്‌സ്, കൗണ്‍സില്‍ മാന്‍ ആഡം മെക്ക് ഗൊ എന്നിവര്‍ നേതൃത്വം നല്‍കിയ ‘ഡാലസ് ആന്റ് പീസ്’ എന്ന സിംബോസിയത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

സെപ്റ്റംബര്‍ 17 ശനിയാഴ്ച ഇന്റര്‍നാഷനല്‍ ഫണ്‍ ഫെസ്റ്റിവല്‍, മാവറിക്‌സ് ബാസ്ക്കറ്റ് ബോള്‍ സ്കിന്‍സ് ക്യാംപ്, ഇന്റര്‍ നാഷണല്‍ ഡാന്‍സ് ആന്റ് ഫുഡ് എന്നിവയും സെപ്റ്റംബര്‍ 18 ഞായറാഴ്ച ഡാലസ് പൊലീസ്, ഡാര്‍ട്ട് പൊലീസ് എന്നിവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കപ്പെട്ടു.

സെപ്റ്റംബര്‍ 21 ബുധനാഴ്ച കണ്‍സര്‍ട്ട് ഓഫ് പീസ് പരിപാടിയോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു. വമ്പിച്ച ജനാവലിയാണ് ഡാലസ് സിറ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പങ്കെടുത്തത്.

1981 സെപ്റ്റംപര്‍ 21നാണ് ഇന്റര്‍നാഷനല്‍ ഡേ ഓഫ് പീസ് യുണൈറ്റഡ് നാഷനല്‍സ് അസംബ്ലി പ്രഖ്യാപിച്ചത്. ലോകത്താകമാനവും വ്യക്തികളിലും സ്‌നേഹത്തിന്റെ മാഹാത്മ്യം ഉയര്‍ത്തി പിടിക്കുന്നതിനും ആഴത്തില്‍ വേരൂന്നുന്നതിനുമായി യുഎന്‍ തുടങ്ങിവച്ചതാണ് ഈ ആഘോഷം. മനുഷ്യ സമൂഹവും രാഷ്ട്രങ്ങളും പരസ്പരം സ്‌നേഹത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ആശയ സംവാദം നടത്തുക എന്ന ലക്ഷ്യം കൂടി ഈ ദിനത്തിനുണ്ട്. പ്രപഞ്ചത്തില്‍ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പ്രഥമ ഗണനീയരായ ചില മഹാത്മാരുടെ ഉദ്ധരണികളാണ് ഈ ദിവസം നടക്കുന്ന പരിപാടികളില്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമാക്കുന്നത്.