04:49 pm 15/9/2016
ഷിക്കാഗോ: സെപ്റ്റംബര്‍ 17 ശനിയാഴ്ച സെന്റ് മേരീസ് ക്നാനയായ കത്തോലിക്കാ പള്ളി (7800 w lyons st ,Morton Grove ,IL) ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശബളാഭമായ ഓണാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 25 സെറ്റുസാരികളുടെ ഓണസമ്മാനമായിരിക്കും ഈവര്‍ഷത്തെ ആഘോഷത്തിന്റെ പ്രതേകതകളിലൊന്ന്.
5 മണിക്ക് ഓണസദ്യയോടെ പരിപാടികളാരംഭിക്കും. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി മാവേലിമന്നന്റെ വരവേല്‍പ്പും ചിക്കാഗോയിലെ പ്രശസ്ത ഡാന്‍സ് സ്കൂളുകളില്‍ പരിശീലനം ലഭിച്ച കലാകാരികളുടെ നൃത്ത നൃത്യങ്ങളും ശ്രുതിലയ മ്യൂസിക് ട്രൂപ്പ് നയിക്കുന്ന ഗാനമേളയും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടും
ഓണാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞു വരുന്നത് അഭകാമ്യമായിരിക്കുമെന്നു സംഘാടകര്‍ അറിയിക്കുന്നു.
ഓണാഘോഷത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം ജോര്‍ജ് (പ്രസിഡന്റ്) 773 671 6073, ജോസി കുരിശുങ്കല്‍ (സെക്രട്ടറി) 773 478 4357, അനില്‍ കുമാര്‍ പിള്ള (കണ്‍വീനര്‍) 847 471 5379.