08:22 am 26/6/2017

കട്ടപ്പന: ഇടുക്കിയിൽ ഇന്നു ജില്ലാ ഹർത്താൽ. എസ്എൻഡിപി യോഗം യൂണിയനുകളാണ് ആഹ്വാനംചെയ്തിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. ഞായറാഴ്ച നെടുങ്കണ്ടം ശാഖാ യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒൗദ്യോഗിക പാനൽ വിജയിച്ചതിനെത്തുടർന്ന് പുറത്തുനിന്നെത്തിയ സിപിഎം പ്രവർത്തകർ ഓഫീസിനു നേരേ അക്രമം നടത്തുകയും ക്ഷേത്രത്തിനുനേരേ കല്ലെറിയുകയും ചെയ്തെന്നാരോപിച്ചാണ് ഹർത്താൽ.
