വാ​ൾ​ട്ട് ഡി​സ്നി വ​ര​ച്ച കി​ടി​ല​ൻ സ്കെ​ച്ച് ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക്.

08:22 am 27/6/2017

‌ലോ​സാ​ഞ്ച​ല​സ്: ലി​ല്ലി​പ്പു​ട്ടു​കാ​രു​ടെ നാ​ടു​ൾ​പ്പെ​ടെ കൗ​തു​ക​ത്തു​രു​ത്തു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി വാ​ൾ​ട്ട് ഡി​സ്നി വ​ര​ച്ച കി​ടി​ല​ൻ സ്കെ​ച്ച് ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക്. പെ​ൻ​സി​ലും മ​ഷി​യും ഉ​പ​യോ​ഗി​ച്ച് ഡി​സ്നി വ​ര​ച്ച സ്കെച്ച് ലേ​ല​ത്തി​നു വ​ച്ച​പ്പോ​ൾ 708000 ഡോ​ളർ (ഏ​ക​ദേ​ശം 4.57 കോ​ടി രൂ​പ) ആ​ണ് ലഭിച്ചത്.

1953 സെ​പ്റ്റം​ബ​റി​ലെ ഒ​രു വാ​രാ​ന്ത്യ​ത്തി​ൽ ഡി​സ്നി​യും സു​ഹൃ​ത്ത് ഹെ​ർ​ബ് റൈ​മ​നും ചേ​ർ​ന്നാ​ണു സ്കെ​ച്ച് വ​ര​ച്ച​ത്. ഡി​സ്നി​ലാ​ൻ​ഡ് നി​ർ​മി​ക്കാ​ൻ ഫ​ണ്ട് സ​മാ​ഹി​ക്കു​ന്ന​തി​ന് വേ​ണ്ടി വ​ള​രെ തി​ര​ക്കി​ട്ടാ​ണ് സ്കെ​ച്ച് വ​ര​ച്ച​ത്.