ഉത്തർപ്രദേശിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം

02.04 PM 07/11/2016
acidattack_07011016
ലക്നോ: ഉത്തർപ്രദേശിലെ അലഹബാദിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. സഹോദരിമാരായ മൂന്നു പെൺകുട്ടികൾക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മാർക്കറ്റിൽ പോയി മടങ്ങുന്നതിനിടയിൽ ബൈക്കിൽ എത്തിയ അക്രമികളാണ് ആക്രമണം നടത്തിയത്. മൂന്നു പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടികളിൽ ഒരാളോട് പ്രതികൾളിൽ ഒരാൾക്കുള്ള പ്രണയമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.