ഹില്ലരിയെ തെരഞ്ഞെടുക്കാനാവശ്യപ്പെട്ട് വീണ്ടും ഒബാമ

02.06 PM 07/11/2016
hilariobama_07011016
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റനെ തെരഞ്ഞെടുക്കണന്നാവശ്യപ്പെട്ട് വീണ്ടും ബരാക് ഒബാമ. ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത് തടയണമെന്നും ഒബാമ ആവശ്യപ്പെട്ടു. ഫ്ളോറിഡയിൽ നടന്ന ഒരു തെരഞ്ഞെടുപ്പു റാലിയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് ഒബാമ ഹില്ലരിക്കായി വീണ്ടും വോട്ടഭ്യർഥിച്ചത്. ഫ്ളോറിഡയിലെ ഓഷിയോള ഹെറിറ്റേജ് പാർക്കിലുള്ള ബേസ് ബോൾ സ്റ്റേഡിയത്തിലായിരുന്നു പരിപാടി.

്പിഴവുകളില്ലാത്ത തീരുമാനമാകണം എടുക്കേണ്ടതെന്നും ഒബാമ ഓർമിപ്പിച്ചു. 30 മിനിറ്റോളം നീണ്ട പ്രസംഗത്തിൽ തന്റെ ഭരണത്തിൻ കീഴിൽ രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും ഹില്ലരിയുടെ ഭരണ പാടവത്തെക്കുറിച്ചുമൊക്കെയാണ് ഒബാമ സംസാരിച്ചത്. 2008ലും 21012ലും ഫ്ളോറിഡയിൽ ഒബാമ വിജയിച്ചിരുന്നു.

കഴിഞ്ഞ ദിവസം നോർത്ത്കരോലിനയിലെ തെരഞ്ഞടുപ്പു റാലിയിലും ഒബാമ ട്രംപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും, അംഗ പരിമിതികളുള്ളവരെ പരിഹസിക്കുകയും, കൂടിയേറ്റക്കാരെ കുറ്റക്കാരായി കാണുകയുമൊക്കെ ചെയ്യുന്നയാളെ എങ്ങനെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ സാധിക്കുമെന്നായിരുന്നു അന്ന് ഒബാമ ചോദിച്ചത്. ട്രംപിന് പ്രസിഡന്റു പദവി അലങ്കരിക്കാൻ യോഗ്യതയില്ലെന്നും ഒബാമ അന്ന് പരിഹസിച്ചിരുന്നു.