എംബ്രയര്‍ വിമാനഇടപാട്: സിബിഐ അന്വേഷണത്തിന് ഉത്തരവ്

O9:37 am 15/9/2016
images (11)
മൂന്ന് യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം, ഡിആര്‍ഡിഓയും ബ്രസിലിയന്‍ കമ്പിനിയായ എംബ്രയറും തമ്മില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ ഉണ്ടാക്കിയ കരാറിലാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 1392 കോടി രൂപയുടെ കരാര്‍ ഉറപ്പിക്കാന്‍ എംബ്രയര്‍ കമ്പനി കൈക്കൂലി നല്‍കിയെന്ന് അമേരിക്ക നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയതെന്ന് ബ്രസീലിന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദില്ലി: എംബ്രയര്‍ വിമാന ഇടപാടില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇടപാട് നേടാന്‍ ബ്രസിലിയന്‍ കമ്പനി കോഴ നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രതിരോധമന്ത്രാലയമാണ് സിബിഐയോട് ആവശ്യപ്പെട്ടത്.
മൂന്ന് യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം, ഡിആര്‍ഡിഓയും ബ്രസിലിയന്‍ കമ്പിനിയായ എംബ്രയറും തമ്മില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ ഉണ്ടാക്കിയ കരാറിലാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 1392 കോടി രൂപയുടെ കരാര്‍ ഉറപ്പിക്കാന്‍ എംബ്രയര്‍ കമ്പനി കൈക്കൂലി നല്‍കിയെന്ന് അമേരിക്ക നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയതെന്ന് ബ്രസീലിന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ഡിആര്‍ഡിഒ ബ്രസിലിയന്‍ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.. ശത്രുവിമാനങ്ങളെയും മിസൈലുകളെയും വേഗം കണ്ടെത്താനുള്ള അവാക്‌സ് സംവിധാനം വഹിക്കാനാണ് വ്യോമസേനക്ക് വേണ്ടി എംബ്രയറുകള്‍ വാങ്ങുന്നത്. ബ്രീട്ടിഷ് ഇടപാടുകാരനാണ് കൈക്കൂലി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് പ്രതിരോധമന്ത്രാലയം നിര്‍ദ്ദേശം നല്കി. ഡിആര്‍ഡിഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധമന്ത്രാലയത്തിന്റെ നടപടി. അഗസ്റ്റവെസ്റ്റ്‌ലാന്റെ ഹെലികോപ്റ്റര്‍ ഇടപാടിന് പിന്നാലെ യുപിഎ സര്‍ക്കാരിന്റെ കാലത്തെ മറ്റൊരു പ്രതിരോധ ഇടപാട് കൂടി ഇതോടെ അന്വേഷണവിധേയമാകുകയാണ്.