എട്ടു കമ്പനികളെ സസ്‌പെന്‍ഡ് ചെയ്യും

04:55pm 09/7/2016
download (7)
മുംബൈ: കഴിഞ്ഞ രണ്ടു ത്രൈമാസ കണക്കുകള്‍ കൃത്യമായി ഹാജരാക്കാന്‍ കഴിയാത്ത എട്ടു കമ്പനികളെ ബിഎസ്ഇ ലിസ്റ്റില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യും. ഈ മാസം 29 മുതല്‍ എട്ടു കമ്പനികളുടെ ഓഹരികള്‍ വില്പന നടത്താന്‍ കഴിയില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ കമ്പനികളുടെ എല്ലാവിധ ഓഹരി ഇടപാടുകളും മരവിപ്പിച്ചിട്ടുമുണ്ട്.

ഗംഗോത്രി അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി, ഗുപ്ത സിന്തെറ്റിക്‌സ്, എംസിഎസ്, നീരജ് സിമന്റ് സ്ട്രക്ചറല്‍സ്, മിനോള്‍ട്ട ഫിനാന്‍സ്, സോഫ്റ്റ്‌ടെക് ഇന്‍ഫിനിയം സൊലൂഷന്‍സ്, യൂണിമിന്‍ ഇന്ത്യ, സൈലോഗ് സിസ്റ്റംസ് എന്നിവയാണ് നടപടി നേരിടുന്ന കമ്പനികള്‍. 2015 ഡിസംബര്‍, 2016 മാര്‍ച്ച് എന്നീ ത്രൈമാസ കാലയളവിലെ കണക്കുകളിലുള്ള വൈരുദ്ധ്യമാണ് നടപടിക്കിടയാക്കിയത്. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അനുശാസിക്കുന്ന നിയമങ്ങളുമായി കമ്പനികള്‍ പൊരുത്തപ്പെട്ടാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും.

ഈ മാസം 25നു മുമ്പ് സെബിയുടെ നിയമങ്ങള്‍ പാലിക്കുകയും പിഴ അടയ്ക്കുകയും ചെയ്താല്‍ സസ്‌പെന്‍ഡ് ചെയ്യില്ലെന്നാണ് ബിഎസ്ഇ നിലപാട്.