ചാവക്കാട് പി.വി രമേഷ് വധം: മൂന്നു പേർ അറസ്റ്റിൽ

08:22 PM 09/07/2016
images (1)
തൃശൂർ: ചാവക്കാട് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ അയൽവാസികളായ മൂന്നു പേർ അറസ്റ്റിൽ. ചാവക്കാട് പാലയൂർ സ്വദേശികളായ സത്യൻ, ഹവാസ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. 12 മണിയോടെ തൃശൂർ-മലപ്പുറം ജില്ലാ അതിർത്തി പ്രദേശത്തു നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ചയാണ് ചാവക്കാട് പഞ്ചാരമുക്ക് സ്വദേശിയായ കോൺഗ്രസ് വാർഡ് പ്രസിഡന്‍റ് പി.വി രമേഷ് കൊല്ലപ്പെട്ടത്. മക്കളുമായി ബൈക്കിൽ പോകുമ്പോൾ മദ്യപസംഘം കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് രമേഷിന്‍റെ മരണത്തിൽ കലാശിച്ചത്.

സംഘർഷത്തിനിടെ രമേഷ് കുഴഞ്ഞു വീണതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ട് റിപ്പോർട്ടിൽ പറയുന്നു.