എട്ടു വയസുകാരിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ പ്രവേശനം –

08:31 pm 7/10/2016

പി.പി.ചെറിയാന്‍
Newsimg1_2202159
ഗാര്‍ലന്റ് (ടെക്‌സാസ്) :ടെക്‌സാസിലെ ഗാര്‍ലന്റില്‍ നിന്നുളളഎട്ട് വയസുകാരിക്ക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസില്‍ പ്രവേശനം ലഭിച്ചു. പ്രവേശനത്തോടൊപ്പം 10,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും !

ഗാര്‍ലന്റ് വാട്ട്‌സണ്‍ ടെക്‌നോളജി സെന്ററിലെ വിദ്യാര്‍ത്ഥികളെ അവേശഭരിതരാക്കുന്നതിനുളള സന്ദേശം ദിവസവും നല്‍കിയത് യൂണിവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതാണു പ്രവേശനം ലഭിക്കുന്നതിനിടയാക്കിയത്.

ജോര്‍ഡിന്‍ ഫിപ്പ്‌സ് ദിവസം ആവര്‍ത്തിച്ചിരുന്ന ഒരു വാചകമാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായത്. ഐആം സ്മാര്‍ട്ട്, ഐ ആം എ ലീഡര്‍ ഫെയ്!ലിയര്‍ ഈസ് നോട്ട് ആന്‍ ഓപ്ഷ്ന്‍ ഫോര്‍ മീ’ ( I am Smart , I am a Leader, Failure is not am option for me) ജോര്‍ഡിന്റെ മാതാവ് ഈ വാചകങ്ങള്‍ വീഡിയോയില്‍ റിക്കാര്‍ഡ് ചെയ്തു സോഷ്യല്‍ മീഡിയായില്‍ റിലീസ് ചെയ്തിരുന്നു.

യൂണിവേഴ്‌സിറ്റി അധികൃതര്‍ ഗാര്‍ലന്റില്‍ എത്തിയാണ് ജോര്‍ഡിന്റെ പ്രവേശനത്തെക്കുറിച്ചുളള വിവരം നല്‍കിയത്. 38,000 വിദ്യാര്‍ത്ഥികളുളള സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഏറ്റവും പ്രായം കുറവാണ് ജോര്‍ഡിന്. അധ്യാപികയായ മാതാവിനെപോലെ അധ്യാപിക ആകണമെന്ന മോഹമാണ് ജോര്‍ഡിനുളളത്.