ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക്­ തുടക്കമായി –

08:25 pm 7/10/2016

സന്തോഷ് പിള്ള
Newsimg1_22781466
ഡാലസ്സ്: ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഡസ്സ്ര ആഹോഷങ്ങള്‍ക്ക് ഈ മാസം ഒന്നാം തീയതി നടത്തപെട്ട ദുര്‍ഗാ പൂജയോട് തുടക്കമായി. വിജയദശമി ദിവസമായ ഒക്ടോബര്‍ പതിനൊന്നാം തീയതി രാവിലെ എട്ടു മണിക്കും ഒന്‍പതു മണിക്കും കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ നടത്തപെടുമെന്നു കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്­ ഗോപാലപിള്ള അറിയിച്ചു.

നവരാത്രിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് ഈ മാസം രണ്ടാം തീയതി നടന്ന മൈസൂര്‍ സഹോദരന്‍മാരുടെ വയലിന്‍ കച്ചേരിയോടുകൂടി തുടക്കമായി. നാട്ടില്‍ നിന്നും എത്തിയ വയലിന്‍ വിദ്വാന്‍ മാരായ നാഗരാജ, ഡോക്ടര്‍ മഞ്ജുനാഥ് എന്നിവര്‍ക്കൊപ്പം രാജ റാവുവിന്‍റെ മൃദംഗവും ഗിരിധരിന്‍റെ ഘടവും കൂടി ചേര്‍ന്ന്! സംഗീത ആസ്വാദകരെ അനേകം മണിക്കൂറുകള്‍ ആനന്ദ സാഗരത്തില്‍ ആറാടിച്ചു.

ഒക്ടോബര്‍ ഏഴിനു രാത്രിയില്‍ ക്ഷേത്രത്തിന്റെ സ്പിരിച്ചല്‍ ഹാളില്‍ അരങ്ങേറുന്ന തിരുവാതിര രാവില്‍ ഇരുനൂറില്‍ കൂടുതല്‍ കലാകാരികള്‍ പങ്കെടുക്കുമെന്ന് ട്രസ്റ്റി ചെയര്‍മാന്‍ ഹരിദാസന്‍ പിള്ള അറിയിച്ചു. അതിനുശേഷമുള്ള ഡാണ്ടിയ ഡാന്‍സിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി.

നീലമന വിനയന്‍ തിരുമേനിയും, ഇരിഞ്ഞാടപള്ളി പദ്മനാഭന്‍ തിരുമേനിയുമാണ് ദേവി പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത്.