എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ: സന്തോഷ് പണ്ഡിറ്റ് .

09;19 pm 2/10/2016
images (1)

ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. തന്നെ അപമാനിക്കാനായി മനഃപൂര്‍വം ചാര്‍ട്ട് ചെയ്ത പ്രോഗ്രാമായിരുന്നു അത്. അമ്പതോളം പേര്‍ ചേര്‍ന്ന് എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എന്നോട് ഏറ്റവും ദേഷ്യമുള്ളവരെ ഏറ്റവും അടുത്തിരുത്തി. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ അവിടെ ഉണ്ടായിരുന്നുള്ളൂ. അയാള്‍ക്ക് മൈക്ക് കൊടുക്കുന്നുമുണ്ടായിരുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു.

ഞങ്ങള്‍ 25 വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും തിരിച്ചറിയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് അവര്‍ പറയുന്നത്. അവരോടൊപ്പം മിമിക്രികളില്‍ അഭിനയിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കുന്നില്ല പോലും. ഇപ്പോഴും ആണുങ്ങള്‍ പെണ്‍വേഷം കെട്ടിയാണത്രേ മിമിക്രികളില്‍ അഭിനിയിക്കുന്നത്. അതിനു താന്‍ എന്തുചെയ്യണമെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ചാനലിന്‍റെ ഒാണപ്പരിപാടിയിലാണ് മിമിക്രിക്കാരും ചാനൽ അവതാരകനും ചേർന്ന് സന്തോഷ് പണ്ഡിറ്റിനെ കൂട്ടം കൂടി അക്രമിച്ചത്. സിനിമാ മേഖലയിൽ നിന്ന് അജു വർഗീസും സിദ്ധാർഥ് മേനോനും പണ്ഡിറ്റിനെ അനുകൂലിച്ച് രംഗത്തെത്തി.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അദ്ദേഹത്തെ ഈ രീതിയില്‍ അപമാനിക്കരുതെന്നും താന്‍ സന്തോഷ് പണ്ഡിറ്റിനെ പൂര്‍ണമായും പിന്തുണക്കുന്നു. പണ്ഡിറ്റിനെതിരെയുള്ള പരിഹാസം അങ്ങേയറ്റം നീചമായിപ്പോയെന്നുമാണ് അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചത്.