എന്‍.എസ്­.ഡിയുടെ ഓണാഘോഷം ഉജ്വലവിജയം

08:32 pm 7/10/2016
Newsimg1_92477382
ഡെലവെയര്‍: നായര്‍ സൊസൈറ്റി ഓഫ്­ ഡെലവെയര്‍വാലി അസോസിയേഷന്റെ ( എന്‍ എസ്­ ഡി) ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17 തീയതി, ശനിയാഴ്ച സെന്റ്­ ജോണ്‍സ്­ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്­ ചര്‍ച്ചില്‍ വെച്ച്­ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും പുലികളിയുടെയും അകമ്പടിയോടെ വേദിയിലെത്തിയ മാവേലി മന്നന്‍ ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യസമ്പൂര്‍ണ്ണമായ ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കേരളത്തിന്റെ തനതു കലാരൂപമായ പുലികളിയും, തിരുവാതിരയും വേദിയില്‍ അരങ്ങേറി.

എന്‍.എസ്­. ഡി സെക്രട്ടറി വിശ്വനാഥന്‍ പിള്ളയുടെ നേത്യത്വത്തില്‍ നടത്തപ്പെട്ട ഓണാഘോഷച്ചടങ്ങിലേക്ക്­ എന്‍.എസ്­.ഡി പ്രസിഡന്റ്­ സുജാ പിള്ള വിശിഷ്ടാതിഥികളെ വേദിയിലേക്ക്­ സ്വാഗതംചെയ്തു. തുടര്‍ന്ന് മുഖ്യാതിഥിയായിരുന്ന പൂജ്യസ്വാമി സിദ്ധാനന്ദജി ഭദ്രദീപം കൊളുത്തുകയും ഓണസന്ദേശം നല്‍കുകയുംചെയ്തു. സ്വാമിനി ഗംഗാനന്ദ, എസ്­.എന്‍.ഡി.പി പ്രസിഡന്റ് പി. കെ സോമരാജന്‍,വൈസ് പ്രസിഡന്റ്­ കെ. ജി രാജന്‍ കുട്ടി, പ്രോഗ്രാം ചെയര്‍മാന്‍ സുധാകരന്‍ ഗോപാലന്‍ , കെ.എച്ച്­.എന്‍.എ ബോര്‍ഡ്­ മെംബര്‍ മുരളീക്യഷ്ണന്‍ തുടങ്ങിയവര്‍ ഓണം ആശംസകള്‍ അറിയിച്ചു.

തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ കോര്‍ ക്രീക്ക്­ പാര്‍ക്കില്‍ നടത്തിയ പിക്‌നിക്കില്‍ സമ്മാനാര്‍ഹരായവര്‍ക്കു സ്വാമി സിദ്ധാനന്ദജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാംസ്­കാരികചടങ്ങിനു പ്രസിഡന്റ് സുജാ പിള്ള സ്വാഗതവും സെക്രട്ടറി വിശ്വനാഥന്‍ പിള്ള നന്ദിയും അര്‍പ്പിച്ചു.വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം വര്‍ണ്ണ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. എന്‍.എസ്­.ഡി അംഗങ്ങളുടെ വിവിധ കലാപരിപാടികളായ ഗാനാലാപനങ്ങളും, ന്യത്തങ്ങളും, കവിതാലാപനവും ഓണാഘോഷങ്ങള്‍ക്ക്­ കൂടുതല്‍ മിഴിവേകി.

സിനു നായര്‍, അഞ്­ജനാ കുറുപ്പ്­, ആരതി പിള്ള എന്നിവര്‍ സാംസ്കാരിക പരിപാടികളുടെ എംസിയായും അര്‍ജ്ജുന്‍ പിള്ള, ആദിത്യന്‍ കുറുപ്പ്­ എന്നിവര്‍ പ്രോഗ്രാം എംസിയായും പ്രവര്‍ത്തിച്ചു. എന്‍.എസ്­.ഡി അംഗങ്ങള്‍ ഒരുക്കിയ ഓണപൂക്കളം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. എന്‍.എസ്­.ഡിയുടെ എക്‌­സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിവിധ സബ് കമ്മിറ്റികളും ഓണാഘോഷപരിപാടികള്‍ ഗംഭീരമാക്കുവാന്‍ അഹോരാത്രം പ്രയത്‌­നിച്ചു.

ഓണാഘോഷപ്പരിപാടികളെക്കൂടാതെ എന്‍.എസ്­.ഡി നടത്തിയ ഈ വര്‍ഷത്തെ കര്‍മ്മപദ്ധതികളിലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു ക്രാഡില്‍സ്­ ടു ക്രയോണ്‍സ്­ സന്ദര്‍ശനം. കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്‍.എസ്­.ഡി അംഗങ്ങള്‍ (നവജാതശിശുക്കള്‍ മുതല്‍ 12 വയസ്സിനും ഇടയില്‍ വരെ ഉള്ള) കുട്ടികള്‍ക്ക്­ ആവശ്യമായ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്കൂള്‍ പഠനോപാധികള്‍ എന്നിവ അന്നേദിവസം സമാഹരിച്ച്­ നല്‍കുകയുണ്ടായി. കൂടാതെ ഹൈന്ദവാഘോഷങ്ങളായ വിഷുവും, ശിവരാത്രിയും, രാമായണവായനയും നടത്തി. വരുംമാസങ്ങളില്‍ നടത്താനിരിക്കുന്ന ബാങ്ക്വറ്റിനെപ്പറ്റിയും, മകരമണ്ഡലാഘോഷങ്ങളെപ്പറ്റിയും ചര്‍ച്ച നടക്കുന്നതായി നായര്‍ സൊസൈറ്റി ഓഫ്­ ഡെലവെയര്‍വാലിയുടെ വൈസ്­ പ്രസിഡന്റ്­ സോയ നായര്‍ അറിയിച്ചു.