എസ്.ബി അലുംമ്‌നിയുടെ ഓണാഘോഷവും സൗഹൃദസംഗമവും

08:56 pm 22/9/2016

– ആന്റണി ഫ്രാന്‍സീസ് വടക്കേവീട്
Newsimg1_46964224 (1)
ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ ഓണാഘോഷവും റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസംഗമവും സെപ്റ്റംബര്‍ 18-നു ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബിജു കൊല്ലാപുരത്തിന്റെ വസതിയില്‍ കൂടിയ സമ്മേളനത്തില്‍ നടത്തി.

സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയും മുന്‍ എസ്.ബി കോളജ് പ്രിന്‍സിപ്പലും സംഘനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ വന്നതാണ് ഈ കൂട്ടായ്മ ഇപ്പോള്‍ സാധ്യമാക്കിയത്.

ബഹു. മഠത്തിപ്പറമ്പിലച്ചന്റെ ആമുഖ പ്രാര്‍ത്ഥനയോടുകൂടി സമ്മേളനം ആരംഭിച്ചു. ആന്റണി ഫ്രാന്‍സീസ് (പി.ആര്‍.ഒ) എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഷിബു അഗസ്റ്റിന്‍, ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ജിജി മാടപ്പാട്ട്, അപ്പച്ചന്‍ നെല്ലുവേലില്‍, സണ്ണി വള്ളിക്കളം എന്നിവര്‍ പ്രസംഗിച്ചു. ബിജി കൊല്ലാപുരം നന്ദി പറഞ്ഞു.

റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ തന്റെ മുഖ്യ പ്രഭാഷണത്തില്‍ വിദ്യാര്‍ത്ഥികളെ ജീവിത വിജയത്തിലെത്തുക്കുന്ന പരമപ്രധാനമായ ഘടകങ്ങളിലൊന്നായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും സാധ്യമാക്കുന്ന കേരളത്തിലെയെന്നു മാത്രമല്ല ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസ മേഖലയിലെ ഒരു ബ്രാന്റ് നെയിമാണ് എസ്.ബി കോളജ് എന്നും, അത് സമൂഹത്തില്‍ നമ്മെ ഓരോരുത്തരേയും വ്യതിരിക്തരാക്കുന്നുവെന്നും അത് നമുക്കേവര്‍ക്കും ഏറെ അഭിമാനകരമെന്നും പറഞ്ഞു.

ആധിയും വ്യാധിയും പെരുകുന്ന വര്‍ത്തമാലകാലത്തില്‍ ഓണാഘോഷങ്ങള്‍ക്ക് ആധുനിക ലോകത്തില്‍ എന്തു പ്രസക്തി എന്ന ചോദ്യത്തിന് ഉത്തരമായി അതൊരു മഹദ് സന്ദേശം നമ്മുടെ ചിന്തയ്ക്കായി വയ്ക്കുന്നു എന്നതാണ്. സ്‌നേഹത്തിന്റേയും ഒരുമയുടേയും കൊടുക്കല്‍ വാങ്ങലിന്റേയും നമ്മുടെ ഭൂമിയുടെ താളത്തിന്റെ പച്ചപ്പിന്റെ അനിവാര്യതയുടേയും അടയാളപ്പെടുത്തലുകള്‍കൂടിയാണിത്.

വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി രാത്രി 10 മണിക്ക് സമ്മേളനം പര്യവസാനിച്ചു. സമ്മേളനം ഹോസ്റ്റ് ചെയ്ത ബിജി കൊല്ലാപുരത്തിനും റെറ്റിക്കും സംഘടന പ്രത്യേകം നന്ദി പറഞ്ഞു. സമ്മേളനത്തിന് ഷിബു അഗസ്റ്റിന്‍, ആന്റണി ഫ്രാന്‍സീസ്, ബിജി കൊല്ലാപുരം, ജയിംസ് ഓലിക്കര എന്നിവര്‍ നേതൃത്വം നല്‍കി. സണ്ണി വള്ളിക്കളം ശബ്ദം ക്രമീകരിച്ചു. ജോഷി വള്ളിക്കളം ഫോട്ടോയുടെ ക്രമീകരണം നടത്തി. അസംപ്ഷന്‍ അലുംമ്‌നി അംഗങ്ങള്‍ ഓണസദ്യ ചിട്ടയായി വിളമ്പുന്നതിന് സഹായിച്ചു. ഓണത്തിന്റെ നൂതന മഹദ്‌സന്ദേശം എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി അംഗങ്ങളുടെ ഇടയില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് എന്നതാണ് നമ്മുടെ പരിപാടികളുടെ പിന്നിലെ വിജയരഹസ്യം എന്നും യോഗം വിലയിരുത്തി. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണി­ത്.