എൻഡി ടിവി ഇന്ത്യ ചാനൽ വിലക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ മരവിപ്പിച്ചു

01 22 AM 08/11/2016
image_760x400
ദില്ലി: എൻ ഡി ടിവി ഇന്ത്യ ചാനലിന് ഒരുദിവത്തേക്ക് വിലക്ക്ഏർപ്പെടുത്തിയ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എൻ ഡി ടിവി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ പിൻമാറ്റം. എൻ ഡി ടിവി പ്രൊമോട്ടർ പ്രണോയ് റോയും കേന്ദ്ര വാർത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡുമന്ത്രി വെങ്കയ്യ നായിഡുവും കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നിരോധനം മരവിപ്പിച്ചു കെണ്ടുള്ള ഉത്തരിവിറങ്ങിയത്. സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവുണ്ടായാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കേന്ദ്ര തീരുമാനത്തിന് പിന്നിലുണ്ട്.
പത്താൻകോട്ട് ഭീകാരാക്രമണത്തെ കുറിച്ച് എൻഡിടിവി ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടുകൾക്കെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ചാനലിന് സംപ്രേഷണനുമതി നിഷേധിച്ച് കേന്ദ്രവാർത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടത് ഏകപക്ഷിയമായ നടപടിയെന്നാരോപിച്ച് രാജ്യവ്യാപകമായി മാധ്യമ പ്രവർത്തകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗവും നിരോധനത്തിനെതിരെ പ്രമേയം പാസാക്കി.
എന്നാല്‍ വിലക്കിനെ ന്യായികരിച്ച് കേന്ദ്രം ഇന്നും രഗത്തെത്തിയിരുന്നു. ചാനൽ നിരോധനവുമായി സർക്കാരിന്റെ നടപടികളെ ഇപ്പോൾ വിമ‌ർശിക്കുന്നവർ അടിയന്തരാവസ്ഥ കാലത്ത് നിശബ്ദായിരുന്നവരാണെന്ന് കേന്ദ്രവാർത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. അടിയന്തരാവസ്ഥയുടെ എല്ലാവിധ സുഖങ്ങളും അനുഭവിച്ചവരാണ് ഇപ്പോഴത്തെ വിലക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നെന്നും വെങ്കയ്യനായിഡും വ്യക്തമാക്കി.