റെയില്‍വേ കോച്ചില്‍ സിസിടിവി ക്യാമറയും കോഫി മെഷീനും

01.23 AM 08/11/2016
ac_3_tier_cocach_760x400
സിസിടിവി ക്യാമറകള്‍, ജിപിഎസ് അധിഷ്‌ഠിത ഇന്‍ഫര്‍മേഷന്‍ സംവിധാനം, ചായ-കോഫീ വെന്‍ഡിങ് മെഷീന്‍ എന്നിവയും പുതിയ എസി ത്രീ ടയര്‍ കൊച്ചില്‍ ഉണ്ടാകും
കാലത്തിനൊത്ത് മാറാന്‍ ഇന്ത്യന്‍ റെയില്‍വേയും തയ്യാറെടുക്കുന്നു. പുതിയതായി റെയില്‍വേ പുറത്തിറക്കുന്ന എസി ത്രീ ടയര്‍ കോച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് റെയില്‍വേയുടെ ആധുനികവല്‍ക്കരണം. സിസിടിവി ക്യാമറകള്‍, ജിപിഎസ് അധിഷ്‌ഠിത ഇന്‍ഫര്‍മേഷന്‍ സംവിധാനം, ചായ-കോഫീ വെന്‍ഡിങ് മെഷീന്‍ എന്നിവയും പുതിയ എസി ത്രീ ടയര്‍ കൊച്ചില്‍ ഉണ്ടാകും. ഈ മാസം പകുതിയുടെ പുതിയ കോച്ച് ട്രാക്കില്‍ ഇറക്കാനാണ് റെയില്‍വേയുടെ പദ്ധതി. ദില്ലിക്കും ഗോരഖ്പുരിനും ഇടയില്‍ ഓടുന്ന ഹംസഫര്‍ എക്‌സ്‌പ്രസിലായിരിക്കും പുതിയ ആധുനിക കോച്ച് റെയില്‍വേ ഉള്‍പ്പെടുത്തുക. ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയിലുള്ള റെയില്‍ കോച്ച് ഫാക്‌ടറിയിലാണ് ഈ എസി ത്രീ ടയര്‍ കോച്ച് നിര്‍മ്മിച്ചത്.