ഏവര്‍ക്കും സ്വീകാര്യനായ രാജു എബ്രഹാം എം.എല്‍.എ മന്ത്രി സഭയിലേക്ക്?

09:09 am 13/10/2016

– എബി മക്കപ്പുഴ
Newsimg1_50793486
ഡാളസ്: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട ഇ.പി. ജയരാജനെ ചൊല്ലി അണികള്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. ജയരാജന്‍ മന്ത്രിസഭയില്‍ നിന്നു മാറിനില്ക്കമണമെന്നും എല്ലാ അനധികൃത നിയമനങ്ങളും ഉടന്‍ റദാക്കണമെന്നുമാണ് നേതാക്കളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ട സ്ഥിതിക്ക് സിപിഎം പോളിറ്റ് ബ്യൂറോ ഇടപെടാനാണ് സാധ്യത. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും യശസ്സു നിലനിര്‍ത്താന്‍ ജയരാജന്‍ മാറിനില്ക്കണമെന്ന അഭിപ്രായത്തെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനെ തീരുമാനമെടുക്കും. മന്ത്രിസഭയ്ക്ക് ചീത്തപ്പേരുകള്‍ ഒഴിവാക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നത്.

എങ്കില്‍ ആരായിരിക്കും അടുത്ത മന്ത്രി. രാഷ്രിയത്തില്‍ അഴിമതിയുടെ കറ പുരളാത്ത ഒരാളായിരിക്കും വരിക. റാന്നി എം.എല്‍.എ ശ്രീ രാജു എബ്രഹാമിന് നറുക്കു വീഴാനാണ് സാധ്യതകള്‍. കഴിഞ്ഞ 5 തവണ തുടര്‍ച്ചയായി ജയിച്ചു പാര്‍ട്ടിയിലെ ഇരു വിഭാഗത്തിനും സ്വീകാര്യനായ ഇദ്ദേഹത്തെ മന്ത്രി സഭയില്‍ ഉള്‍പ്പെകടുത്തുന്നത് ഇതുകൊണ്ടും ഉചിതമായിരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.