ഐഎപിസി ഇന്റര്‍നാഷണല്‍ മീഡിയ കണ്‍വന്‍ഷന്‍: മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

09:09 am 13/10/2016
Newsimg1_48638899
കണക്ടിക്കട്ട്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബിന്റെ (ഐഎപിസി) മൂന്നാമത് ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പ്രമുഖ പ്രവാസി എഴുത്തുകാരായ ഡോ. മാത്യു ജോയിസിന്റെ ‘ എന്റെ പ്രിയേ’, കോരസണ്‍ വര്‍ഗീസിന്റെ ‘ വാല്‍ക്കണ്ണാടി’ കവിയത്രി മീരനായരുടെ “ഗ്രേ ബോണ്‍ വെന്‍ ബ്ലാക്ക് ഇന്‍വെറ്റഡ് വൈറ്റ് ” എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

കണക്ടിക്കട്ടിലെ ഹില്‍ടെന്‍ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബൈബിളിലെ പ്രണയകാവ്യവും പത്തുകല്‍പ്പനകളെക്കുറിച്ചും വ്യാഖ്യാനിക്കുന്ന പരമ്പര “എന്റെ പ്രിയേ” എന്ന ഡോ. മാത്യു ജോയിസിന്റെ പുസ്തകം കര്‍ണാടക മുന്‍ മന്ത്രി ജെ. അലക്‌­സാണ്ടര്‍ എം.വി. നികേഷ് കുമാറിനു നല്‍കി പ്രകാശനം ചെയ്തു. അമേരിക്കയിലെ പ്രമുഖ മലയാളം പത്രമായ ജയ്ഹിന്ദ് വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയാണ് എന്റെ പ്രിയേ എന്ന പേരില്‍ പുസ്തകമാക്കിത്. കോരസണ്‍ വര്‍ഗീസിന്റെ വാല്‍ക്കണ്ണാടി സജി ഡൊമനിക്കും മീരാനായരുടെ പുസ്തകം ജെ. അലക്‌­സാണ്ടറും ജി. ശേഖരന്‍ നായരും ചേര്‍ന്നു നിര്‍വഹിച്ചു.