ഐഎസിലെ കമാന്‍ഡര്‍ സിദ്ധാര്‍ഥ്‌ ധര്‍ ഇന്ത്യന്‍ വംശജന്‍

04:20pm 3/5/2016
1462268129_siddharth

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ബ്രട്ടീഷ്‌ പൗരന്‍ സിദ്ധാര്‍ഥ്‌ ധര്‍ ഐഎസ്‌ മുതിര്‍ന്ന കമാന്‍ഡറെന്ന്‌ റിപ്പോര്‍ട്ട്‌. ഐഎസ്‌ ഭീകരര്‍ തട്ടികൊണ്ടു പോയ നിഹാദ്‌ ബറക്കാത്‌ എന്ന യസീദി ബാലിക ഭീകരരുടെ പിടിയില്‍ നിന്ന്‌ രക്ഷപെട്ടിരുന്നു. ബാലികയുടെ മൊഴിയില്‍ നിന്നാണ്‌ കുട്ടിയെ തട്ടികൊണ്ട്‌ പോയതും അടിമയായി വച്ചെതെന്നും സിദ്ധാര്‍ഥ്‌ ധര്‍ ആണെന്ന്‌ വെളിപ്പെട്ടത്‌. ഒരു ബ്രിട്ടീഷ്‌ ചാനലിനു ബാലിക നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി സിദ്ധാര്‍ഥിന്റെ ഫോട്ടോ തിരിച്ചറിഞ്ഞതാണ്‌ വഴിത്തിരിവായിരിക്കുന്നത്‌.
എന്നാല്‍ ബാലികയുടെ മൊഴി മാത്രമാണ്‌ സിദ്ധാര്‍ഥിനെതിരെയുള്ള തെളിവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊസുള്‍ സിദ്ധാത്ഥിന്റെ താവളമാണെന്നുള്ള റിപ്പോര്‍ട്ട്‌ ‘ദി ഇന്‍ഡിപെന്‍ഡന്റ്‌’ റിപ്പോര്‍ട്ട്‌ പുറത്തു വട്ടിരുന്നു. ‘പുതിയ ജിഹാദി ജോണ്‍’ എന്ന വിശേഷണവും സിദ്ധര്‍ഥ്‌ ധറിനുണ്ട്‌.
അബു റുമയ്‌സാഹ്‌ എന്ന പുതിയ പേരാണ്‌ ഐഎസില്‍ എത്തിയ സിദ്ധാര്‍ഥ്‌ സ്വീകരിച്ചിരിക്കുന്നത്‌. യുകെയില്‍ സിദ്ധാര്‍ഥ്‌ ആറുതവണ അറസ്‌റ്റിലായിരുന്നു. പിന്നീട്‌ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ലണ്ടനില്‍ നിന്നും പാരീസ്‌ വഴി സിറിയയിലെത്തുകയായിരുന്നു. മുഹമ്മദ്‌ എംവാസി ആയിരുന്നു ജിഹാദി ജോണ്‍ എന്ന പേരിലായില്‍ അറിയപ്പെട്ടിരുന്നത്‌. എംവാസി യുഎസ്‌ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്‌ സിദ്ധാര്‍ഥ്‌ ഈ സ്‌ഥാനത്തെക്ക്‌ അവരോധിക്കപ്പെട്ടത്‌. ബന്ധികളെ കാമറക്ക്‌ മുന്‍പില്‍ കഴുത്തറത്ത്‌ കൊല്ലുന്നതും ഇയാള്‍ തന്നെയാണ്‌.