ഐ.എസ്.​എൽ മൂന്നാം സീസണിൽ മുംബൈ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം

08:49 am 15/10/2016
download (1)
കൊച്ചി: ഐ.എസ്.​എൽ മൂന്നാം സീസണിൽ മുംബൈ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം. 58ാം മിനിറ്റിൽ ഇന്ത്യൻ വംശജനായ ഇംഗ്ലീഷ്​ താരം മൈക്കൽ ചോപ്രയാണ്​ ബ്ലാസ്​റ്റേഴ്​സിനായി വല കുലുക്കിയത്​. അക്ഷമരായി ആർത്തു വിളിക്കുന്ന കാണികളുടെ പ്രതീക്ഷ​ക്കൊത്തുയരാതെ നിരാശയുടെ നിമിഷങ്ങളായിരുന്നു മത്സരത്തി​െൻറ ആദ്യപകുതി.

രണ്ടാം പകുതിയിൽ ഹെയ്​തി താരം ബെൽഫോർട്ടി​െൻറ ഗോൾ ശ്രമം ചോപ്ര വലയിലെത്തിക്കുകയായിരുന്നു. ഇതോടെ നാലു പോയിൻറുമായി സ്​റ്റീവ്​ കോപ്പലി​െൻറ കുട്ടികൾക്ക്​ പോയിൻറ്​ പട്ടികയിൽ മുന്നേറാം. കഴിഞ്ഞ മത്സരത്തി​ൽ ഡൽഹി ഡൈനാമോസുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ബ്ലാസ്​റ്റേഴ്​സിന്​ ഒരു പോയിൻറ്​ ലഭിച്ചിരുന്നു.