കശ്​മീരിൽ സൈന്യത്തിന്​ നേരെ​ വീണ്ടും ഭീകരാക്രമണം.

08:49 am 15/10/2016
download

ശ്രീനഗർ: കശ്​മീരിൽ സൈന്യത്തിന്​ നേരെ​ വീണ്ടും ഭീകരാക്രമണം. ആയുധധാരികളുടെ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും എട്ട്​പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു​.

ഇന്ന്​ വൈകിട്ട്​ ശ്രീനഗറിലെ സകുറയിൽ സശസ്​ത്ര സീമാ ബെൽ വിഭാഗം സഞ്ചരിച്ച വാഹനത്തിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. ജോലി കഴിഞ്ഞ്​ ആറു വാഹനങ്ങളിലായി മടങ്ങിയ സൈനികർക്കുനേരെ ആയുധധാരികൾ വെടിവെച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ്​​ മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചത്​.

സംഭവ സ്​ഥലത്ത്​ തെരച്ചിൽ തുടരുകയാണ്​. നിയന്ത്രണ രേഖയിലെ മിന്നലാക്രമണത്തിന്​ ശേഷം തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ പാക്​ അതിർത്തിയിൽ നിന്ന്​ ഉണ്ടാകുന്നുണ്ട്​.