ഒബാമ പെറുവില്‍: അവസാന വിദേശ സന്ദര്‍ശനം.

09:09 am 20/11/2016

download (2)
ലിമ: പെറു സന്ദര്‍ശം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഇന്ന് നാട്ടിലേക്ക് മടങ്ങും. അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനമാണിത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ കാര്യമായ മാറ്റം ട്രംപിന്‍റെ ഭരണകാലത്തും ഉണ്ടാകില്ലെന്ന് ഒബാമ പറഞ്ഞു
ബെർലിനിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്‍റിനെയും വഹിച്ചുകൊണ്ട് എയർഫോഴ്സ് വൺ പെറുവിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ജദര്‍ശനം. പെറു പ്രസിഡന്‍റ് പെദ്രോപാബ്ലോയുമായി ഒബാമ കൂടിക്കാഴ്ച നടത്തി.
എഷ്യ പസഫിക് എക്കണോമിക് കോണ്‍ഫറന്‍സിന്‍റെ ഭാഗമായി ചൈനീസ് പ്രസിഡന്‍റ് വിവിധ ലോക നേതാക്കള്‍ പെറുവിലെത്തിയിട്ടുണ്ട്. ഇവരുമായും ഒബാമ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. പ്രസിഡന്‍റായിരിക്കെ 58 രാജ്യങ്ങളാണ് ഒബാമ സന്ദര്‍ശിച്ചിട്ടുള്ളത്. ഫ്രാന്‍സിലും ജര്‍മനിയിലും 6 തവണ വീതം സന്ദര്‍ശനം നടത്തി.
ഇംഗ്ലണ്ടിലും മെക്സിക്കോയിലും 5 വട്ടം വീതമെത്തി. മൂന്ന് തവണ ചൈനീസ് സന്ദര്‍ശനം നടത്തിയ ഒബാമ ഇന്ത്യയും റഷ്യയുമടക്കം 15 രാജ്യങ്ങളില്‍ രണ്ട് തവണ എത്തി. അവസാന വിദേശ സന്ദര്‍ശനം ആഘോശമാക്കാന്‍ മേരത്തെ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ട്രംപിന്‍റെ വിജത്തിന്‍റെയും അമേരിക്കയില്‍ ഡെമോക്രാറ്റിക് ഭാഗത്ത കടുത്ത നിരാശയുടെയും പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ വേണ്ടെന്നുവക്കുകയായിരുന്നു.