ഒളിമ്പിക്‌സിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടയാള്‍ പിടിയില്‍

09:16am 24/7/2016
download (6)

സാവോപോളോ: കേന്ദ്ര പടിഞ്ഞാറന്‍ സംസ്ഥാനമായ മാറ്റോ ഗ്രോസോയില്‍ നിന്നുമാണു ഇയാളെ പിടികൂടിയതെന്നു ഫെഡറല്‍ പോലീസ് അറിയിച്ചു. ആക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബ്രസീലില്‍ ഓഗസ്റ്റില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന പത്തു ഭീകരരെ പിടികൂടിയ വിവരം കഴിഞ്ഞ ദിവസം ബ്രസീല്‍ നീതിന്യായ വകുപ്പു മന്ത്രി അലക്‌സാണ്ടാര്‍ മോറിസ്് വ്യക്തമാക്കിയിരുന്നു.

അടുത്തിടെ വിവിധ രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണു റിയോ ഒളിമ്പിക്‌സിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി സൈനികര്‍ ഉള്‍പ്പെടെ 85,000 പേരെയാണു നിയോഗിച്ചിരിക്കുന്നത്.