ഡാളസ്: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യഹൂസ്റ്റണ്, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി അസ്സോസിയേഷനുകളുമായി സഹകരിച്ചു ഏകദിന ഒ.സി.ഐ(ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ)ക്യാമ്പ് ആഗസ്റ്റ് 20ാം തിയ്യതി രാവിലെ 9.30 മുതല്‍ 4വരെ സംഘടിപ്പിക്കുന്നു.
ഡാളസ് നോര്‍ത്ത് സെന്‍ട്രല്‍ എക്സ്പ്രസ് വെയിലുള്ള പാര്‍ക്ക് പ്ലാസ ടവറിലാണ് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.
ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജരും, അമേരിക്കന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവരും ഒ.സി.ഐ. അപേക്ഷഫോറം പൂരിപ്പിച്ചു ആവശ്യമായ രേഖകളുമായി എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.
രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന അപേക്ഷകള്‍ ഔട്ട് സോഴ്സിങ്ങ് ഏജന്‍സിയായ സി.കെ.ജി.എസ് (CKGS) ഹൂസ്റ്റണ്‍ ഓഫിസിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്.
ഓ.സി.ഐ.കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലദൈര്‍ഘ്യം കുറക്കുന്നതിനും, ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ഹൂസ്റ്റണ്കോണ്സുലേറ്റ് സംഘടിപ്പിക്കുന്ന ഓ.സി.ഐ. ക്യാമ്പു പ്രയോജനപ്പെടുത്തണമെന്ന് കോണ്‍സുലേറ്റ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
സമയം: ആഗസ്റ്റ് 20 ശനി രാവിലെ 9.30 മുതല്‍ വൈകീട്ടു 4വരെ.
സ്ഥലം: PARK PLAZA TOWER, 13111 N.CENTRAL EXPRESSWAY, DALLAS-75243.
കൂടുതല്‍ വിവരങ്ങള്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഹൂസ്റ്റണ്‍ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.