ഓംകാരം അയ്യപ്പപൂജ മഹോത്സവം നവംബര്‍ 19-ന് തുടങ്ങുന്നു

08:59 am 13/11/2016

Newsimg1_51644693
ചിക്കാഗോ: ഓംകാരം ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷവും പതിവുപോലെ അയ്യപ്പപൂജ മഹോത്സവം നവംബര്‍ 19-ന് ശനിയാഴ്ച മുതല്‍ 2273 ഒട്ടാവ സ്ട്രീറ്റ്, ഡസ്‌പ്ലെയിന്‍സില്‍ നിന്നും തുടങ്ങുന്നതാണ്. മകരവിളക്ക് മഹോത്സവം വരെ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും അയ്യപ്പഭക്തരുടെ വസതിയില്‍ വച്ചും കൂടാതെ ലെമണ്ടിലുള്ള ഹിന്ദു ക്ഷേത്രം അറോറയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം, ലേക്ക് കൗണ്ടി ഹിന്ദു ക്ഷേത്രം, ഗ്ലെന്‍വ്യൂവിലുള്ള ഹനുമാന്‍ ക്ഷേത്രം, ലോക് പോര്‍ട്ടിലുള്ള ശ്രീ ഗണേശ ഗായത്രി ക്ഷേത്രം, ജൂലിയറ്റിലുള്ള ക്രിയ വേദാന്ത ഗുരുകുലം എന്നിവടങ്ങളില്‍ വച്ചു വിശേഷാല്‍ പൂജകള്‍, ഭജന, ചെണ്ടമേളം, ദീപാരാധന എന്നിവയോടുകൂടി അയ്യപ്പപൂജ നടത്തുന്നതാണ്.

ഈ അയ്യപ്പ പൂജയില്‍ പങ്കെടുത്ത് കലിയുഗ വരദായനായ ശ്രീ ശബരിമല ധര്‍മ്മശാസ്താവിന്റെ അനുഗ്രഹവും, സര്‍വ്വൈശ്വര്യവും സമ്പദ് സമൃദ്ധിയും നേടുന്നതിനായി ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ അയ്യപ്പഭക്തരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും അയ്യപ്പ പൂജയില്‍ പങ്കെടുക്കുന്നതിനും വിളിക്കുക; അരവിന്ദ് പിള്ള (847 769 0519), രഘുനായര്‍ (630 550 0187), സതീശന്‍ നായര്‍ (847 708 3279).