2020-ലെ ഫോമാ കണ്‍വന്‍ഷന്‍ ജോണ്‍ സി. വര്‍ഗീസിന്റെ (സലീം) നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍

08:57 am 13/11/2016

Newsimg1_20348245
2018- 2020 കാലഘട്ടത്തില്‍ ഫോമയെ നയിക്കുവാന്‍ ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസിന്റെ (സലീം) നേതൃത്വത്തില്‍ ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ തയാറെടുക്കുന്നു.

ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ന്യൂയോര്‍ക്കില്‍ ഫോമ ഇതുവരെ ഒരു കണ്‍വന്‍ഷന്‍ നടത്തിയിട്ടില്ല. വിനോദ സഞ്ചാരികളുടെ പറുദീസ എന്നു വിശേഷിപ്പിക്കുന്ന ന്യൂയോര്‍ക്ക് ലോക ടൂറിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ മ്യൂസിയങ്ങള്‍, എംമ്പയര്‍ സ്റ്റേറ്റ് കെട്ടിടം, 9/11 സ്മാരകം, മറ്റ് ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ എന്നിവയാല്‍ ന്യൂയോര്‍ക്ക് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്ന പട്ടണമാണ്.

ഫോമ എന്ന സംഘടനയെ ദേശീയ തലത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള ജോണ്‍ സി. വര്‍ഗീസ് (സലം) അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതനാണ്.

മികച്ച സംഘാടകന്‍, ഉജ്വല വാഗ്മി, രാഷ്ട്രീയ- സാമുദായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഏവര്‍ക്കും സ്വീകാര്യനായ ഒരു നേതാവാണ് സലീം.

സലീമിന്റെ നേതൃത്വം ഫോമയെ ഉന്നത തലങ്ങളില്‍ എത്തിക്കുമെന്നു യോങ്കേഴ്‌സില്‍ കൂടിയ ഫോമ എമ്പയര്‍ റീജിയന്‍ യോഗം അഭിപ്രായപ്പെട്ടു. പുതിയ ഫോമാ റീജന്‍ പ്രസിഡന്റ് പ്രദീപ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോണ്‍ സി. വര്‍ഗീസിനെ (സലീം) പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫോമാ മുന്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനും, വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റിസോഴ്‌സ് കമ്മീഷണറുമായ തോമസ് കോശി, ഫോമാ റീജന്‍ മുന്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്‍ എന്നിവര്‍ പ്രഖ്യാപിച്ചു.

ഫോമാ നാഷണല്‍ കമ്മിറ്റി അംഗം എ.വി. വര്‍ഗീസ്, ഫോമാ മുന്‍ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം തോമസ് മാത്യു യോങ്കേഴ്‌സ്, വൈ.എം.എ പ്രസിഡന്റ് ഷോബി ഐസക്, എമ്പയര്‍ റീജിയന്‍ സെക്രട്ടറി സന്‍ജു കളത്തിപ്പറമ്പില്‍, ട്രഷറര്‍ നിഷാദ് പൈതുതറയില്‍, ബെന്‍ കൊച്ചീക്കാരന്‍, ഷിജു കളത്തില്‍, ലിബിമോന്‍ ഏബ്രഹാം, സുരേഷ് നായര്‍, സുരേഷ് മുണ്ടയ്ക്കല്‍, റോയി ചെങ്ങന്നൂര്‍, സണ്ണി കല്ലൂപ്പാറ, മോളി ജോണ്‍, തോമസ് കെ. ജോര്‍ജ്, സന്‍ജു കുറുപ്പ് എന്നിവര്‍ റീജന്‍ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രസംഗിക്കുകയുണ്ടായി.