കന്‍സാസ് സിറ്റി സീറോ മലബാര്‍ മിഷന്‍ ഉദ്ഘാടനം നവംബര്‍ 5-ന്

09:37 am 4/11/2016

Newsimg1_15659287
ചിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ കന്‍സാസ് സിറ്റി സെന്റ് ജോസഫ് മെത്രാന്‍ മാര്‍ ജെയിംസ് ജോണ്‍സണ്‍ , സെന്റ്: തെരേസാസ് മിഷന്‍ന്റെയും മതബോധന പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം 2016 നവംബര്‍ 5 നു രാവിലെ 10 മണിക്ക് സെന്റ് കാതറിന്‍ ഓഫ് സിയന്ന ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു.

ചിക്കാഗോ രൂപതയുടെ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് സെന്റ് തെരേസാസ് മിഷന്റെ ഡയറക്ടര്‍ ആയി ഫാ. സുനോജ് തോമസിനെ നിയമിച്ചു.