കഫേയില്‍ തോക്കുധാരി അഞ്ചുപേരെ വെടിവച്ചുകൊന്നു

12.59 AM 03-07-2016
gun-shooting
റിന്‍ജാനിന്‍(സെര്‍ബിയ):വടക്കന്‍ സെര്‍ബിയയിലെ കഫേയില്‍ തോക്കുധാരി ഭാര്യയുള്‍പ്പെടെ അഞ്ചുപേരെ വെടിവച്ചുകൊന്നു. 20 പേര്‍ക്കു പരിക്കേറ്റു. പ്രാദേശികസമയം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇസഡ് എസ് എന്ന പേരില്‍ അറിയപ്പെടുന്നയാളാണ് ആക്രമണം നടത്തിയത്. ഭാര്യയെയും മറ്റൊരു സ്ത്രീയെയും ആദ്യം തോക്കിനിരയാക്കിയ അക്രമി തുടര്‍ന്നു കഫേയിലുണ്ടായിരുന്നവര്‍ക്കുനേരേ വെടിയുതിര്‍ത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ അറസ്റ്റ്‌ചെയ്തുവെന്നു പോലീസ് അറിയിച്ചു.