കള്ളനോട്ടുകൾ തടയാൻ സ്​പെഷ്യൽ സെൽ.

01:19 pm 13/11/2016
download (1)

ന്യൂഡൽഹി: പുതിയ നോട്ടുകൾ പുറത്തിറക്കിയ പശ്ചാത്തലത്തിൽ കള്ളനോട്ടുകൾ തടയാൻ സ്​പെഷ്യൽ സെൽ രൂപീകരിക്കാൻ റിസർവ്​ ബാങ്കി​ന്​ കേന്ദ്ര ധനകാര്യമന്ത്രാലയത്തി​െൻറ നിർദേശം. കള്ളനോട്ടുകൾ, കള്ളപ്പണം എന്നിവ കണ്ടെത്തിയാൽ ലോ എൻഫോഴ്​സ്​മെൻറ്​, അന്വേഷണ ഏജൻസികൾ എന്നിവരെ അറിയിക്കണം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സംസ്ഥാന പൊലീസി​െൻറ ഇക്​ണോമിക്​ ഒഫൻസ്​ വിങ്​സിനെ വിവരമറിയിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​.

500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതി​െൻറ പ്രധാനലക്ഷ്യം കള്ളനോട്ടുകളുടെ വ്യാപനം തടയുകയെന്നതാണ്​. കള്ളനോട്ട്​ ഇടപാടുകൾ നടക്കുന്നുണ്ടോയെന്നത്​ പോസ്​റ്റ്​ ഒാഫീസുകളും ബാങ്കുകളും ശ്രദ്ധിക്കണം. അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ധനമന്ത്രാലയം മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

ആർ.ബി.​െഎയും മറ്റു ബാങ്കുകളും ഇടപാടുകളിൽ അതിസൂക്ഷ്​മത പാലിക്കണമെന്നും കള്ളനോട്ടുകൾ കണ്ടെത്താൻ സ്​പെഷ്യൽ സെൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും നിർദേശിക്കുന്നു.