ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ വീണ്ടും സംഗീതം നിറഞ്ഞു.

01:19 pm 13/11/2016
download

പാരിസ്​: ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ വീണ്ടും സംഗീതം നിറഞ്ഞു. ഒരു വർഷം മുമ്പ്​ നടന്ന ​െഎ.എസ്​്​ ആക്രമണത്തി​െൻറ വാർഷികത്തിലാണ്​ ആക്രമണത്തിൽ മരിച്ചവർക്ക്​ ആദരാഞ്​ജലികളായി സംഗീതസന്ധ്യ അരങ്ങേറിയത്​.

2015ൽ നടന്ന തീവ്രവാദി ആക്രമണത്തിൽ പാരീസിലാകെ 130 പേർ മരിച്ചിരുന്നു. ബാറ്റാക്ലാൻ മ്യൂസിക്​ ഹാളിൽ നടന്ന ആക്രമണത്തിൽ 89 പേർ കൊല്ല​െപ്പട്ടിരുന്നു. തീവ്രവാദി ആക്രമണത്തിനു ശേഷം ആദ്യമായാണ്​ ഹാൾ തുറക്കുന്നത്​.

അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ടവരോട്​ അവരുടെ ജീവിതം ആഘോഷിക്കാൻ ആഹ്വാനം ചെയ്​തുകൊണ്ടാണ്​ ബ്രിട്ടീഷ്​ ഗായകൻ തുടങ്ങിയത്​. ആക്രമണത്തിൽ മരണമടഞ്ഞവർക്ക്​ ആദരാഞ്​ജലികൾ അർപ്പിച്ച്​ സംഗീതാസ്വാദകർ ഒരു നിമിഷം നിശബ്​ദരായി. ​തിരികെ ലഭിച്ച ജീവിതം ആസ്വദിക്കുന്നതിനായി അവർ സംഗീതത്തിൽ മുഴുകി. ഒരാഴ്​ചത്തെ സംഗീത പരിപാടികളാണ്​ സംഘാടകർ ഒരുക്കിയിരിക്കുന്നത്​.
പരിപാടിക്ക്​ കിട്ടുന്ന തുക ​ആക്രമണങ്ങൾക്കിരയായവർക്കുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക്​ ചെലവഴിക്കും.