പുതിയ 500 രൂപ നോട്ടുകൾ റിസർവ്​ ബാങ്കിലെത്തി.

01:11 pm 13/11/2016
images

നാസിക്​: നോട്ട്​ നിരോധനം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക്​ ആശ്വാസമായി അച്ചടിച്ചു കഴിഞ്ഞ അഞ്ച്​ മില്യൺ പുതിയ 500 രൂപ നോട്ടുകൾ റിസർവ്​ ബാങ്കിലെത്തി.ശനിയാഴ്​ചയാണ്​​ നാസികിലെ സെക്യൂരിറ്റി പ്രസ്​ പണം റിസർവ്​ ബാങ്കിന്​ കൈമാറിയത്​. നേരത്തെ 500 രൂപയുടെ പുതിയ അഞ്ച്​ മില്യൺ നോട്ടുകൾ സെക്യൂരിറ്റി പ്രസ്​ റിസർവ്​ ബാങ്കിന്​ കൈമാറിയിരുന്നു. ഇതോടുകൂടി 10 മില്യൺ 500 രൂപ നോട്ടുകൾ റിസർവ്​ ബാങ്കിലെത്തിയിട്ടുണ്ട്​.റിസർവ്​ ബാങ്കിൽ നിന്ന്​ മറ്റു ബാങ്കുകളിലേക്ക്​ ഇവ വൈകാതെ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നോട്ട​​ു ക്ഷാമത്തിന്​ ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ ഇത്​ സഹായിക്കുമെന്നാണ്​ കരുതുന്നത്​.

നാസിക്കിലെ സെക്യരിറ്റി പ്രസിൽ 20,50,100 രൂപയുടെ നോട്ടുകൾ കൂടുതലായി പ്രിൻറ്​ ചെയ്യാൻ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ചൊവ്വാഴ്​ചയാണ്​ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്​. ഇതുമൂലം ​രാജ്യത്ത്​ നോട്ടുകളുടെ ക്ഷാമം വൻതോതിൽ അനുഭവപ്പെടുകയായിരുന്നു.