കശ്​മീരിൽ എകദേശം 9 ലക്ഷത്തോളം വിദ്യാർത്ഥികളെ വിജയിപ്പിക്കുന്നു.

10:05 AM 18/11/2016
download (3)
ശ്രീനഗർ: ജമ്മുകാശ്​മീരിലെ ഒമ്പതാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും എകദേശം 9 ലക്ഷത്തോളം വിദ്യാർത്ഥികളെ വിജയിപ്പിക്കുന്നു. നാല്​ മാസത്തോളം താഴ്​വരയിൽ നടന്ന പ്രശ്​നങ്ങള​ുടെ ഭാഗമായി ക്ലാസ​​ുകൾ നഷ്​ടപ്പെട്ടതി​െൻറ പശ്​ചാത്തലത്തിലാണ്​ നടപടി.

സർക്കാർ അധികാരകൾ പുറത്തിറക്കിയ ഉത്തരവിൽ കാശ്​മീരിലെ എ​കദേശം 9 ലക്ഷത്തോളം വരുന്ന 9,11 ക്ലാസുകളിൽ പഠിക്കുന്ന സർക്കാർ, സ്വകാര്യ സ്​കൂളിലെ വിദ്യാർഥികൾക്ക്​ ഉയർന്ന ക്ലാസിലേക്ക്​ പ്രവേശനം നൽകാൻ ആവശ്യപ്പെടുന്നു. നഷ്​ടപ്പെട്ട ക്ലാസുകൾക്ക്​ പകരം അധികം ക്ലാസുകൾ നൽകാനുള്ള തീരുമാനത്തി​െൻറ ഭാഗമായാണ് എല്ലാവരെയും വിജയിപ്പിക്കാൻ​ തീരുമാനി​ച്ചതെന്നാണ്​ വിവരം​. എന്നാൽ തീരുമാനത്തിനെതിരെ സ്വകാര്യ സ്​കൂൾ മാനേജ്​മെൻറുകൾ രംഗത്ത​ു വന്നു കഴിഞ്ഞു.