കാബൂളിലെ ശിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു.

07:38 am 16/6/2017

കാബൂൾ: അഫ്​ഗാനിസ്​ഥാൻ തലസ്​ഥാനമായ കാബൂളിലെ ശിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ശിയ പള്ളിയായ അൽ സഹ്റയിലാണ് ആക്രമണമുണ്ടായത്. പള്ളിയിലേക്ക്​ കടക്കാൻ ശ്രമിച്ച ചാവേറിനെ പൊലീസ്​ തടഞ്ഞപ്പോൾ വെടിയുതിർത്ത അക്രമി ഉടൻ പള്ളിയോട് ചേർന്ന പാചകമുറിയിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

അക്രമണത്തി​​െൻറ ഉത്തരവാദിത്വം ​െഎ.എസ്​ ഏറ്റെടുത്തു. ശിയാ പള്ളിയായ അൽ സഹ്റയെ ലക്ഷ്യം വെച്ച് മുമ്പും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നവംബറിലുണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു.