കായിക സംഘടനകളിലെ ഇടപെടല്‍; കുവൈറ്റിനെതിരേ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

02:30 PM 20/11/2016
download

കുവൈറ്റ്: കായിക സംഘടനകളുടെ നിയന്ത്രണം ഏറ്റെടുത്തതിനെതിന് കുവൈറ്റിനെതിരേ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ കുവൈത്തിന് ഏതിരെ ഇത്തരമെരു തീരമാനം എടുത്തതിന് പിന്നാലെയാണ് ഫിഫയുടെയും മുന്നറിയിപ്പ്.

സ്പോര്‍ട്സില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആരോപിച്ചാണ് ഒളിംപിക് കമ്മിറ്റിയും ഫിഫയും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുവൈറ്റിന് അന്താരാഷ്ട്ര മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇത് മറികടക്കാന്‍ പുതിയ കായിക നിയമം പാസാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
എന്നാല്‍, പുതിയ കായിക നിയമം പാസാക്കുന്നതോടെ കുവൈറ്റ് ഫുട്ബോള്‍ അസോസിയേഷന്റെ തലപ്പത്ത് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവരെ നിയമിക്കാനാണുദ്ദ്യേശം. ഇതിനെതിരേ കുവൈറ്റിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുമെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ഫത്മാ സമൗറ അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് കുവൈറ്റിനെ സസ്പെന്‍ഡ് ചെയ്യുന്നത്.
സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഇടക്കാല കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ നേരിട്ടോ അല്ലാതെയോ നടപടി സ്വീകരിക്കാന്‍ ഫിഫയ്ക്ക് അധികാരമുണ്ടെന്ന് കുവൈറ്റ് ഫുട്ബോള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ഫവാസ് അല്‍ ഹസാവിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഈ മാസം ആദ്യത്തില്‍ ഇത്തരത്തിലുള്ള കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന കായിക വകുപ്പ് ഉദ്യോഗസ്ഥരുമായി ഫിഫയിലെ ഏതെങ്കിലും അംഗം ബന്ധം സ്ഥാപിക്കുന്നത് അംഗീകരിക്കില്ലെന്നും ഫിഫ സെക്രട്ടറി ജനറലിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.